ലഹരി മരുന്നിന് അടിമപ്പെട്ടുവോ?

Reading Time: 2 minutes

ഇന്ന് താരതമ്യേന യുവാക്കളിലും വിദ്യാർത്ഥികളിലും കാണപ്പെടുന്ന ഭീകരമായ അവസ്ഥയാണ് Drug addiction. ലഹരി പദാർത്ഥങ്ങൾക്ക് അടിപ്പെട്ട് പോകുന്നത് വഴി ജീവിതം വളരെ മോശമായ നിലവാരത്തിലെത്തുകയും അത് ആത്മഹത്യയിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു. മാത്രമല്ല നിരവധി ശാരീരിക മാനസിക പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. മക്കളുടെ ഏതൊരു ചെറിയ പ്രശ്നവും തിരിച്ചറിയുന്നത് അമ്മമാരാണ്. എന്നാൽ അമ്മമാരുടെ ചെറിയ ഒരു നോട്ടക്കുറവ് പോലും മക്കളെ Drug addiction പോലുള്ള പ്രശ്നങ്ങളിലാണ് എത്തിക്കുന്നത്. അതിനാൽ നാം കൂടുതൽ ജാഗ്രത പുലർത്തണം.

എന്താണ് Drug addiction

ലഹരിമരുന്നിൻ്റെ അസ്വഭാവികമായ ഉപയോഗം കാരണം നാഡീവ്യൂഹത്തെയും മാനസിക-ശാരീരികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു ഒരു രോഗമായാണ് Drug addiction നെ വിദഗ്ദ്ധർ കണക്കാക്കുന്നത്. ലഹരി വസ്തുക്കൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് തലച്ചോറിനെയാണ്. കൃത്യമായ ചികിത്സ ലഭ്യമായില്ല എങ്കിൽ ഈ രോഗം തലച്ചോറിനെ പ്രതികൂലമായി ബാധിക്കും.

Cocaine, cannahis, Amphetamine, Ecstasy, LSD എന്നിവയാണ ഇന്ത്യയിൽ മുഖ്യ മായും കാണുന്ന ലഹരി പദാർത്ഥങ്ങൾ. സാധാരണയായി ഒൻപത് വയസ്സ് മുതൽ 21 വയസ്സ് വരെയുള്ളവരാണ് ഇത് ഉപയോഗിക്കുന്നത്.

ലഹരിയും തലച്ചോറും

ഏതൊരു ലഹരി പദാർത്ഥവും തലച്ചോറിലെ Chemical meassging system തകരാറിലാക്കുന്നു. എന്നാൽ ലഹരിയുടെ വകഭേദങ്ങൾക്കനുസരിച്ച് തലച്ചോറിനെ ബാധിക്കുന്ന രീതിയിൽ വ്യത്യാസം വരാം. അതിസങ്കീർണമായ ഘടനയാണ് തലച്ചോറിനുള്ളത്. ഈ ഘടനയിലേക്ക് ലഹരി പദാർത്ഥങ്ങൾ എത്തിച്ചേരുമ്പോൾ റിഫ്ലക്സ് പ്രവർത്തങ്ങൾ താറുമാറാകുന്നു. തുടർന്ന് ഓർമ്മക്കുറവ്, ഉത്കണ്ഠ, തുടങ്ങിയ മാനസിക സംഘർഷങ്ങൾ മുതൽ മസ്തിഷ്ക ആഘാതം വരെ സംഭവിച്ചേക്കാം.

Drug Addiction: ലക്ഷണങ്ങൾ

  • ഏത് സമയവും മയക്കം
  • വൃത്തിക്കുറവ്
  • ദിനചര്യകളിൽ മാറ്റം
  • സൗഹൃദങ്ങളിൽ മാറ്റം
  • പണം ധാരാളമായി ആവശ്യപ്പെടുക
  • Confusion
  • വിറയൽ
  • സംസാരത്തിൽ വൈകല്യം
  • ഉറക്കകുറവ്, പതിവിലും കൂടുതൽ ഉറങ്ങുക
  • ചുറ്റുമുള്ളവരെ കുറിച്ച് കൃത്യമായ ബോധമില്ലായ്മ etc

Drug addiction: തരങ്ങൾ

മിക്കപ്പോഴും തെറ്റി ധരിക്കപ്പെടുന്ന രണ്ട് വാക്കുകളാണ് Drug Abuse ഉം Drug Addiction ഉം. ഇവ രണ്ടും ഒന്നാണ് എന്ന മിഥ്യാധാരണയുമുണ്ട്. Drug abuse പെട്ടെന്ന് ലഹരി ഉപയോഗിക്കുന്നവരിൽ കാണപ്പെടും. എന്നാൽ ഈ അവസ്ഥ ചികിത്സ കിട്ടാതെ നീണ്ട് പോകുമ്പോൾ അത് Drug Addiction ആകുന്നു.

Drug Abuse

( താഴെ പറയുന്ന ലക്ഷണങ്ങൾ കഴിഞ്ഞ കുറച്ച് നാളായി ഉണ്ടെങ്കിൽ നിങ്ങൾ ചികിത്സ തേടുക )

  • തന്നിലോ മറ്റുള്ളവരിലോ ശാരീരികവും മാനസികവുമായ ക്ഷതങ്ങൾ തുടർച്ചയായി
    ഏൽപ്പിക്കുക
  • സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ അപര്യാപ്തത etc…

Drug Addiction

( കഴിഞ്ഞ 12 മാസമായി ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കുക)

  • ലഹരി ഉപഭോഗം ഉയരുക
  • എല്ലാത്തിലും താൽപര്യം നഷ്ടപ്പെടുക
  • ലഹരി നിർത്താൻ നിരവധി തവണ ശ്രമിക്കുക അത് വിജയിക്കാതിരിക്കുക etc…

എങ്ങനെ നിയന്ത്രിക്കാം

  • ജീവിതത്തിനെ ആനന്ദകരമാക്കുക
  • മാനസിക പ്രശ്നങ്ങൾക്ക് സഹായം തേടുക
  • Risk factors വിലയിരുത്തുക
  • സമപ്രായക്കാരുമായി വിനോദത്തിലേർപ്പെടുക
  • ജീവിതം നല്ല രീതിയിൽ ബാലൻസ് ചെയ്യുക

ചികിത്സ രീതി

  • അഡിക്ഷൻ സങ്കീർണമാണെങ്കിലും ചികിത്സ സാധ്യമാണ്
  • രോഗി പെട്ടെന്ന് ചികിത്സ തേടേണ്ടതാണ്.
  • ഒറ്റയ്ക്കുള്ള ചികിത്സ എല്ലാവരിലും ഫലവത്തല്ല
  • കൂടുതൽ കാലത്തോളം ചികിത്സയിൽ കഴിയുന്നതും സങ്കീർണമാണ്
  • കൗൺസിലിംഗും behaviour therapies ഉം ഈ അസുഖത്തിന് ലഭ്യമാണ്.
  • ഇതിനോടൊപ്പം മരുന്നുകളും ഉപയോഗിച്ച് ചികിത്സ നടത്തുന്നു.

ജീവിതമാണ് ലഹരി

നിങ്ങൾ ലഹരി മരുന്നിന് അടിമപ്പെടുന്നുണ്ടോ?
പലപ്പോഴും ലഹരിയിലേക്ക് നയിക്കുന്ന കാരണങ്ങൾക്ക് ആണ് ചികിത്സ ആവശ്യം. മികച്ച കൗൺസിലിങ് കൊണ്ട് ധാരാളം പേരെ ലഹരിമുക്തിയിലേക്കും സാധാരണ ജീവിതത്തിലേക്കും കൊണ്ടുവന്ന സ്ഥാപനമാണ് Life Care counselling Center. മികച്ച Behaviour therapy കളും പല രീതിയിലുള്ള കൗൺസിലിംഗും ലൈഫ് കെയർ നൽകുന്നുണ്ട്.

നിങ്ങൾക്ക് കൂടുതൽ അറിയണമെന്നുണ്ടോ?

എങ്കിൽ അറിയാൻ സൗജന്യമായി വിളിക്കൂ. 8157-882-795


Also read

പ്രസവാനന്തര വിഷാദം(Postpartum Depression): അമ്മമാരെ തളർത്തുന്ന മാനസികാവസ്ഥ

പ്രസവം – ഒരു സ്ത്രീയുടെ ജീവിതത്തിലെ അവിസ്മരണീയ നിമിഷങ്ങളിൽ ഒന്നാണ്. ഗർഭിണിയായിരിക്കുമ്പോൾ, നിങ്ങളുടെ മനസ്സ് കുഞ്ഞിന്റെ വരവിനെ കുറിച്ചുള്ള സ്വപ്നങ്ങളും ആദ്യമായി നിങ്ങളുടെ കുഞ്ഞിനെ കയ്യിലെടുക്കുമ്പോൾ അനുഭവിക്കുമെന്ന് […]
Read more
death anxiety malayalam lifecare counseling centre

നിങ്ങൾ മരണത്തെക്കുറിച്ചു അമിതമായി ചിന്തിക്കാറുണ്ടോ? Death Anxiety ആവാം

Death Anxiety മരണം ഒഴിച്ചുകൂടാനാവാത്തതാണ്, എന്നാൽ ചിലർക്ക് അതിനെ ചുറ്റിപ്പറ്റിയുള്ള ഭയവും അങ്ങനെയാണ്. മരണം അനിവാര്യമാണെന്ന് എല്ലാവർക്കും അറിയാമെങ്കിലും, അതിനെക്കുറിച്ചുള്ള അമിത ഉത്കണ്ഠ പലപ്പോഴും നമ്മുടെ മാനസികാരോഗ്യത്തെയും […]
Read more
what is PTSD Post-Traumatic Stress Disorder

എന്താണ് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ? (PTSD (Post-Traumatic Stress Disorder))

PTSD (Post-Traumatic Stress Disorder) അനീഷും സുജിത്തും ഒരുമിച്ചു കോളജിൽ പഠിക്കുന്നവരായിരുന്നു, ഒരു ദിവസം കൂട്ടുകാരെല്ലാം കൂടി ബൈക്കിൽ ടൂർ പോകുന്ന വഴി അനീഷ് ഓടിച്ചിരുന്ന ബൈക്ക് […]
Read more

Reviews

A very good place for counseling and child development. My kid got complete relief from all stress and strains that she felt with her studies under the sincere guidance of Smt. Elizabeth. I express my sincere gratitude

- Dr. Suja Sreekumar

As I was feeling stressed with my studies ,my sessions with Dr. Elizabeth John has really help me build up my confidence and showed me smart and effective ways to study. The counselling from Life Care helped to improve myself. A great thanks to the whole team...👍

- Tom Mathew

A bunch of highly professional counsellors who can provide a wide variety of evidence based techniques and therapeutic approaches tailored to meet individual specific needs and circumstances. The whole team is awesome. Highly recommend anyone 👍👍

- Navin Thomas

It was very nice experience which I got from life care counseling center. All the staffs and doctors are highly professionally talented. I express my sincere thanks to counseling center management for there services.

- Vyas Dunia

She is really good at finding the core reason ...for me in the first section itself she found out the base reason ... based on the personality

- Neenu Jeenu

I am feeling happy right now because of life care counseling team.all services are available there for mental health and study related matters.Thank you so much Elizabeth madam and team members.

- Sreeja K Nair

Very good place for children and youth counseling. Near ettumanoor, Kottayam

- Pradeep Narayanan

Now I'm very Happy....Feeling like a new Good girl....I forgot all my problems by the help of Elizabeth Madam...She is very friendly... I like her very much....

- Jeeva K N

Very good atmosphere.feeling good.its help me to create positive thinking.now i am free from lot of stress😊😊😊😊😊

- Athira Soman

Take a Mental Health Quiz

Life Care team built self-assessment tools to screen patients for mental health disorders. The tests found on this site are intended to help patients identify if they might benefit from further treatment. It is strongly recommended that each mental health quiz should be followed-up with a proper diagnosis from a mental health professional.