നിങ്ങൾ ചെയ്യുന്ന ഓരോ പ്രവർത്തിയിലും നിങ്ങൾക്കു ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നുണ്ടോ?
സ്ട്രെസ് വരുമ്പോൾ നിങ്ങൾ ജങ്ക് ഫുഡ് കഴിക്കുക, അടങ്ങിയ ഭക്ഷണങ്ങൾ/മധുരപലഹാരങ്ങൾ കഴിക്കുക, അമിതമായി മദ്യപിക്കുക, പുകവലിക്കുക തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണങ്ങളിലേക്കും ശീലങ്ങളിലേക്കും നിങ്ങൾ തിരിയുന്നുണ്ടോ?
നിങ്ങൾക്ക് തലവേദനയോ പേശികളുടെ പിരിമുറുക്കമോ അനുഭവപ്പെടുന്നുണ്ടോ?
നിങ്ങൾക്കു രാത്രിയിൽ എളുപ്പത്തിൽ ഉറങ്ങാൻ സാധിക്കുന്നുണ്ടോ..?
നിങ്ങളുടെ വയറിലോ പേശികളിലോ നെഞ്ചിലോ തലയിലോ വേദനയോ പിരിമുറുക്കമോ അനുഭവപ്പെടുന്നുണ്ടോ?
സ്ട്രെസ് വരുമ്പോൾ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ തെറ്റിപ്പോകുന്നുണ്ടോ, അത് കൃത്യമായി പൂർത്തിയാക്കാൻ സാധിക്കാറുണ്ടോ..?
സ്ട്രെസ് വരുമ്പോൾ നിങ്ങൾക്ക് സാധാരണയിൽ അധികം ക്ഷീണം തോന്നാറുണ്ടോ?
നിങ്ങൾ എന്ത് ചെയ്താലും ഓരോ പ്രശ്നങ്ങൾ ഉണ്ടാവുകയാണെന്നു തോന്നുന്നുണ്ടോ?
കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്മാറാനും സ്വയം ഒറ്റപ്പെടാനും നിങ്ങൾക്ക് തോന്നുന്നുണ്ടോ?
നിസ്സാര വിഷയങ്ങളിൽ നിങ്ങൾക്ക് അസ്വസ്ഥതയോ ദേഷ്യമോ തോന്നുന്നുണ്ടോ?