ഉത്ക്കണ്ഠ അഥവാ anxiety എല്ലാ മനുഷ്യരിലും കാണപ്പെടുന്ന ഒരു വൈകാരിക പ്രതിഭാസമാണ്. പല വിധത്തിലാണ് ഓരോ മനുഷ്യരിലും ഉത്ക്കണ്ഠ അനുഭവപ്പെടുന്നത്. അവ്യക്തമായ കാരണങ്ങളാലോ, അസ്വസ്ഥമായ ചിന്തകൾ കൊണ്ടോ ഉണ്ടാകുന്ന വൈകാരിക അനുഭവമാണ് ഉത്ക്കണ്ഠ. ഒരു വ്യക്തിയുടെ സ്വാഭാവിക പ്രവർത്തനങ്ങളെയും ജീവിതത്തെയും മോശമായി ബാധിക്കുന്ന വിധം ഉത്ക്കണ്ഠ വളർന്ന് വഷളാകുമ്പോൾ അത് രോഗമാകുന്നു.
Table of contents
എന്താണ് ഉത്ക്കണ്ഠ ?
കൂടുതലായ Tension കൊണ്ടോ അസ്വസ്ഥമായ ചിന്തകൾ കൊണ്ടോ ആണ് ഉത്ക്കണ്ഠ രൂപപ്പെടുന്നത്. ഇതിൻ്റെ ഫലമായി രക്തസമ്മർദ്ദം കൂടുന്നു. ഉത്ക്കണ്ഠാ രോഗമുള്ളവർ അത്യധികം ചിന്തിച്ച് കൂട്ടും.
Anxiety Attack
സംഭവിക്കാൻ പോകുന്ന ഒരു കാര്യത്തെയോ പ്രശ്നത്തെയോ സംബന്ധിച്ചുണ്ടാകുന്ന വ്യക്തിയുടെ അനാവശ്യ ഭയമാണിത്. വിശ്രമമില്ലായ്മ , ആകുലത തുടങ്ങിയ മാനസിക പ്രശ്നങ്ങളും രക്തസമ്മർദ്ദം, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും കാണിക്കുന്ന ഈ അവസ്ഥ ഒരു Panic attack അല്ല.
എങ്ങനെയാണ് ഉത്ക്കണ്ഠ മാനസികാരോഗ്യത്തെ ബാധിക്കുന്നത്?
ഈ മാനസികാസ്വാസ്ഥ്യം വളരെ സാധാരണയായി കാണപ്പെടുന്ന ഒന്നാണ്. ഇതുള്ള വ്യക്തികൾ ശാരീരികവും മാനസികവുമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കും. വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന രോഗമാണിത്. ദീർഘകാലമായുള്ള ഉത്ക്കണ്ഠാ രോഗം വിഷാദ രോഗമടക്കമുള്ള മാനസിക പ്രശ്നങ്ങൾക്കും മറ്റ് ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകും.
ലക്ഷണങ്ങൾ
- അസ്വസ്ഥതയോ പേടിയോ എപ്പോഴും തോന്നുക.
- ഉത്ക്കണ്ഠ ഉണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ഉള്ള ശ്രമം.
- സ്വയം അപകടത്തിലാണെന്ന് തോന്നുക.
- ഹൃദയമിടിപ്പ് കൂടുക, ശ്വാസോച്ഛാസം വർദ്ധിക്കുക.
- അകാരണമായി വിയർക്കുക.
- ഉറക്കകുറവ്.
- കൈകാലുകൾ തണുക്കുക.
- ദഹന പ്രശ്നങ്ങൾ.
- വരണ്ടച്ചുണ്ട്.
- സമാധാനക്കുറവ്.
- ആഹാരം കഴിക്കുന്നത് കുറയുക,
- തൂക്ക കുറവ്.
- തലവേദന.
വിവിധ തരം ഉത്ക്കണ്ഠാ രോഗങ്ങൾ
- സംഘർഷങ്ങളുമായി ബന്ധപ്പെട്ടവ (Stress related disorders)
- മോഹാലസ്യ രോഗങ്ങൾ ( dissociative disorders, Somatoform disorders)
വിറയൽ, തളർച്ച, തലവേദന, വയറുവേദന എന്നിങ്ങനെ നിരവധി ശാരീരിക മാനസിക പ്രശ്നങ്ങൾ ദീർഘ കാലം ഏറിയും കുറഞ്ഞും ഇവർ പ്രകടിപ്പിക്കും.
എങ്ങനെ ഉത്ക്കണ്ഠ അതിജീവിക്കാം?
- ഭക്ഷണ ക്രമീകരണം.
- ലഹരി ഉപേക്ഷിക്കുക.
- നല്ല ഉറക്കം.
- വ്യായാമം .
- ഇടയ്ക്കിടെ നന്നായി ദീർഘശ്വാസമെടുക്കുക.
- പതിയെ പത്ത് വരെ എണ്ണുക.
- യോഗ ചെയ്യുക.
ചികിത്സാരീതി
ഉത്ക്കണ്ഠാ രോഗം വളരെ പെട്ടന്ന് ചികിത്സയ്ക്ക് വിധേയമാക്കേണ്ട ഒന്നാണ്. മാനസികപരമായ തെറാപ്പികളും മരുന്നും സംയോജിപ്പിച്ചാണ് ഉത്കണ്ഠാരോഗത്തിന് ചികിത്സ നൽകുന്നത്. Progressive muscle relaxation therapy ഈ രോഗത്തിന് വളരെ ഫലപ്രദമാണ്.
നിങ്ങൾക്ക് ഉത്കണ്ഠയെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടോ?
എങ്കിൽ അറിയാൻ സൗജന്യമായി വിളിക്കൂ. 8157-882-795