ഇന്നത്തെ തിരക്കുപിടിച്ച ജീവിതരീതിയിൽ എല്ലാ മനുഷ്യർക്കും മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ട് എന്നതാണ് വാസ്തവം. എന്നാൽ നിരന്തരമായുണ്ടാകുന്ന മാനസിക പിരിമുറുക്കം വ്യക്തിയുടെ സ്വാഭാവിക ജീവിതത്തെ വളരെ മോശമായി ബാധിക്കുകയും അത് മറ്റ് രോഗങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യും.
Table of contents
എന്താണ് മാനസിക പിരിമുറുക്കം?
വ്യക്തിയുടെ ശരീരത്തിനും മനസ്സിനും ഒരു പ്രത്യേക കാര്യത്തോട് പെട്ടെന്ന് പ്രതികരിക്കേണ്ടി വരുമ്പോഴോ, അല്ലെങ്കിൽ വളരെ സംഘർഷം നിറഞ്ഞ ഒരു കാര്യത്തെ അഭിമുഖീകരിക്കുമ്പോഴോ ആണ് മാനസിക പിരിമുറുക്കം ഉണ്ടാകുന്നത്. അതിലൂടെ മാനസികവും ശാരീരികവും വികാരപരവുമായ വ്യതിയാനങ്ങൾ വ്യക്തിയ്ക്ക് ഉണ്ടാകുന്നു. മാനസിക പിരിമുറുക്കം നിത്യജീവിതത്തിൻ്റെ ഭാഗമാണ്. ചുറ്റുപാടുകളിൽ നിന്നോ, ശരീരത്തിൽ നിന്നോ, ചിന്തകളിൽ നിന്നോ മാനസിക പിരിമുറുക്കം ഉണ്ടായേക്കാം. ജോലിക്കയറ്റം, കുട്ടിയുടെ ജനനം പോലുള്ള നല്ല സാഹചര്യങ്ങളിൽ പോലും മാനസിക പിരിമുറുക്കം അനുഭവപ്പെട്ടേക്കാം.
മാനസിക പിരിമുറുക്കവും ആരോഗ്യ പ്രശ്നങ്ങളും
സ്ഥിരമായുണ്ടാകുന്ന Stress അമിതവണ്ണം, പ്രമേഹം, ഹൃദ് രോഗം, അർബുദം, തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. മാത്രവുമല്ല ഇത് രോഗ പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. നിരന്തരമായ മാനസിക പിരിമുറുക്കം മാനസികാരോഗ്യത്തെ ബാധിക്കുന്നു. ഈ അവസ്ഥ ഉത്ക്കണ്ഠാരോഗവും വിഷാദ രോഗവും അടക്കമുള്ള മറ്റ് ഗുരുതര മാനസിക പ്രശ്നങ്ങളിലേക്കു നയിക്കുമെന്നും അനവധി പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ലക്ഷണങ്ങൾ
- നിയന്ത്രണം നഷ്ടപ്പെടുന്നതായോ, നിയന്ത്രിക്കേണ്ടതായോ തോന്നുക
- മനസ്സിനെ ആശ്വാസപ്പെടുത്താൻ കഴിയാതെ വരിക
- പരിഭ്രമം
- ഉറക്കത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങൾ
- ഭക്ഷണ കാര്യത്തിൽ ഏറ്റക്കുറച്ചിൽ
- കൈകളിൽ തണുപ്പോ വിയർപ്പോ അനുഭവപ്പെടുക
- ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിൽക്കുക
- തളർച്ച
- സംഭ്രമാവസ്ഥ
- തലവേദന
- വയറിന് അസ്വസ്ഥത ഉണ്ടാകുക.
- ശരീരവേദന
- ഹൃദയമിടിപ്പ് കൂടുക
- നെഞ്ച് വേദന
- ചുണ്ടുകൾ വരണ്ട് പോകുക
- മദ്യം, മറ്റ് ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുക
- പരിഭ്രമാവസ്ഥയിലെ പോലെ നഖം കടിക്കുക
- പല്ല് കടിക്കുക
- ലൈംഗിക പ്രശ്നങ്ങൾ
വിവിധ തരം മാനസിക പിരിമുറുക്കങ്ങൾ
Stress എന്ന അവസ്ഥയുടെ പ്രധാന വിഭാഗങ്ങൾ Acute stress, Episodic Acute stress, Chronic stress തുടങ്ങിയവയാണ്.
നടുവേദന, തലവേദന, പരിഭ്രമം, നെഞ്ച് വേദന എന്നിവയാണ് ഇവയുടെ പൊതു ലക്ഷണങ്ങൾ
എങ്ങനെ മാനസിക പിരിമുറുക്കം ഒഴിവാക്കാം?
- തേയില ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക
- സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കുക
- വ്യായാമം, യോഗ ശീലമാക്കുക
- ആരോഗ്യപരമായ ഭക്ഷണക്രമം
- ആവശ്യത്തിന് വിശ്രമം, ഉറക്കം
- മദ്യവും മയക്കുമരുന്നും ഒഴിവാക്കുക.
മാനസിക പിരിമുറുക്കവുമായി ബന്ധപ്പെട്ട രോഗങ്ങൾ
- അമിതവണ്ണം
- ഹൃദ് രോഗങ്ങൾ
- ഓർമക്കുറവ്
- പ്രമേഹം
- വിഷാദം
- ഉത്ക്കണ്ഠ
- ആസ്തമ
- ദഹനപ്രശ്നങ്ങൾ
എപ്പോൾ ചികിത്സ വേണം?
താഴെ കാണുന്ന ലക്ഷണങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ ഉടനടി ചികിത്സ തേടുക
- സ്വയം ഉപദ്രവിക്കാനുള്ള ചിന്ത
- മറ്റുള്ളവരെ ഉപദ്രവിക്കാനുള്ള തോന്നൽ
- നെഞ്ച് വേദന
- ഹൃദയമിടിപ്പിൽ ഏറ്റക്കുറച്ചിൽ
- സാധാരണ ഉണ്ടാകുന്ന തലവേദനകളിൽ നിന്ന് വിഭിന്നമായ തലവേദന
രോഗമുക്തി സാധ്യമാണ്
മാനസിക പിരിമുറുക്കം ചികിത്സിച്ച് മാറ്റിയില്ലെങ്കിൽ മറ്റ് രോഗങ്ങളിലേയ്ക്ക് അത് പരിണമിച്ചേക്കാം. Stress തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കാൻ ലൈഫ് കെയർ കൗൺസിലിംഗ് സെൻ്റർ പോലെയുള്ള മികച്ച സ്ഥാപനങ്ങൾക്ക് സാധിക്കും. ലൈഫ് കെയറിലെ വിദഗ്ദ്ധരുടെ നിർദ്ദേശങ്ങളിലൂടെയും പരിചരണത്തിലൂടെയും വളരെ പെട്ടെന്ന് തന്നെ രോഗമുക്തി നേടാം.
നിങ്ങൾക്ക് മാനസിക പിരിമുറുക്കത്തെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ടോ?
ഞങ്ങളുടെ കൗൺസിലറെ സൗജന്യമായി വിളിക്കൂ. 8157-882-795