മസ്തിഷ്ക്കത്തിന് ആശയങ്ങൾ സൃഷ്ടിക്കാനും വിനിമയം ചെയ്യാനും മറ്റും തടസ്സം ഉണ്ടാക്കുന്ന അവസ്ഥയാണ് പഠന വൈകല്യം. ഇതനുഭവിക്കുന്ന ഒരു കുട്ടിയ്ക്ക് എഴുതാനും വായിക്കാനും സംസാരിക്കാനും ഗണിത ശാസ്ത്ര സംബന്ധിയായ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള കഴിവ് കുറവായിരിക്കും. പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന Dyslexia, DysPraxia, Discalculia, Dysgraphia എന്നീ അസ്വസ്ഥതകൾ പഠനവൈകല്യത്തിൻ്റെ ഭാഗമാണ്.
Table of contents
- വിവിധ തരം പഠന വൈകല്യങ്ങൾ
- പഠന വൈകല്യത്തിൻ്റെ ലക്ഷണങ്ങൾ
- പഠന വൈകല്യത്തിൻ്റെ കാരണങ്ങൾ
- നിങ്ങളുടെ കുട്ടിക്ക് കണ്ട് പഠിക്കാനാണോ ഇഷ്ടം?
- നിങ്ങളുടെ കുട്ടിയ്ക്ക് കേട്ട് പഠിക്കാനാണോ ഇഷ്ടം?
- നിങ്ങളുടെ കുട്ടി ചലനത്തിലൂടെ ആണോ പഠിക്കാൻ ഇഷ്ടപ്പെടുന്നത്?
- പഠിക്കാൻ ഇതാ കുറച്ചു ടിപ്സ്.
- ADHD (Attention deficit hyperactivity disorder)
- ചികിത്സ
വിവിധ തരം പഠന വൈകല്യങ്ങൾ
Dyslexia
വായിക്കാനുള്ള പ്രയാസവും സംസാര ശബ്ദങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ടും ആണ് ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ. വാക്കുകളും അക്ഷരങ്ങളും എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്ന് മനസ്സിലാകാത്ത ഈ അവസ്ഥ വായനാവൈകല്യമെന്നും പറയപ്പെടുന്നു. ഇത് മസ്തിഷ്ക്കത്തിലെ ഭാഷ കൈകാര്യം ചെയ്യുന്ന ഭാഗത്തെയാണ് ബാധിക്കുക.
Development of co-ordination Disorder [DCD]
ഈ അവസ്ഥ Dyspraxia എന്നും അറിയപ്പെടുന്നു. ഇത് ശാരീരികമായ Co-ordination നെ ബാധിക്കുന്നു. പ്രായത്തിൽ കുറഞ്ഞ മസ്തിഷ്ക്ക പ്രവർത്തനവും ശാരീരിക പ്രവർത്തനവും ഒപ്പം ഊർജമില്ലായ്മയും ഇതിൻ്റെ ലക്ഷണങ്ങളാണ്.
Dyscalculia
ഗണിത ശാസ്ത്ര പഠനവുമായി ഈ അവസ്ഥ ബന്ധപ്പെട്ടിരിക്കുന്നു. ഈ വൈകല്യമുള്ളവർ ഗണിതത്തിൽ പിറകോട്ടായിരിക്കും. ഇവർക്ക് ചെറുതും വലുതും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകും. ചെറിയ ഗണിത ശാസ്ത്ര പ്രശ്നങ്ങൾ ചെയ്യാൻ ഇവർ കൂടുതൽ സമയമെടുക്കും.
Dysgraphia
എഴുതുവാനുള്ള കഴിവിനെ ബാധിക്കുന്ന വൈകല്യമാണിത്. അക്ഷരത്തെറ്റ്, വേഗത്തിൽ എഴുതാൻ പ്രയാസം, വാക്കുകൾ തമ്മിലുള്ള അകലം അറിയാതിരിക്കുക എന്നിവ പ്രായഭേദമന്യേ ഈ അവസ്ഥ ഉള്ളവരിൽ കാണാം.
പഠന വൈകല്യത്തിൻ്റെ ലക്ഷണങ്ങൾ
- വാക്കുകൾ ഉച്ചരിക്കാൻ കഴിയാതിരിക്കുക.
- ശരിയായ വാക്ക് കണ്ടു പിടിക്കുന്നതിൽ പരാജയപ്പെടുക.
- അക്ഷരം, നിറം, അക്കം, ആകൃതി ഇവ മനസ്സിലാക്കാൻ ബുദ്ധിമുട്ട്.
- ദിനചര്യകളും നിർദ്ദേശങ്ങളും പിന്തുടരാൻ ബുദ്ധിമുട്ട്.
- പേന, പെൻസിൽ, കത്രിക എന്നിവ ഉപയോഗിക്കാൻ ബുദ്ധിമുട്ട്.
- ഷൂ കെട്ടാനും ബട്ടൻസിടാനും പ്രയാസം നേരിടുക.
5-9 വയസ്സ് വരെയുള്ള കുട്ടികളുടെ പഠന വൈകല്യം
- ഉച്ചാരണ ശബ്ദങ്ങളും വാക്കുകളും തമ്മിൽ ബന്ധപ്പെടുത്താൻ കഴിയാതെ വരുക.
- ശബ്ദങ്ങൾ കൂട്ടിച്ചേർക്കാൻ ബുദ്ധിമുട്ട്.
- വായിക്കുമ്പോൾ ചെറിയ വാക്കുകൾ കൊണ്ട് പോലും ആശയക്കുഴപ്പമുണ്ടാകുന്നു.
- പുതിയ കഴിവുകൾ ആർജ്ജിക്കുവാൻ പ്രയാസം.
- ഉച്ചാരണം തെറ്റിക്കുക.
- നിരന്തരം അക്ഷരപ്പിഴവ് ഉണ്ടാകുക.
- അടിസ്ഥാനപരമായ ഗണിത പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രയാസം.
- സമയം പറയാൻ ബുദ്ധിമുട്ട്.
10-13 വയസ്സ് വരെ ഉള്ളവരുടെ പഠന വൈകല്യം
- കൂട്ടി വായിക്കാനുള്ള ബുദ്ധിമുട്ട്.
- ഗണിതത്തിൽ പിന്നോട്ട് പോകുക.
- വായനയോടും എഴുത്തിനോടും വിമുഖത കാണിക്കുക.
- ഉറക്കെ വായിക്കാൻ വിസമ്മതിക്കുക.
- മോശം കൈയ്യെഴുത്ത്.
- എല്ലാം അടുക്കി വെക്കാൻ കഴിയാതിരിക്കുക.
- ഒരേ എഴുത്തിൽ തന്നെ ഒരു വാക്ക് പല രീതിയിലാകുക.
പഠന വൈകല്യത്തിൻ്റെ കാരണങ്ങൾ
- മാതാപിതാക്കൾക്ക് പഠന വൈകല്യം ഉണ്ടായിരിക്കുക.
- ജനന സമയത്തെ പ്രശ്നങ്ങൾ.
- ജനനത്തിൽ ഉണ്ടാകുന്ന രോഗങ്ങൾ, ഭാരക്കുറവ്.
- ഗർഭകാലത്തെ പ്രശ്നങ്ങൾ.
- ഗർഭകാലത്തെ ആഘാതങ്ങൾ.
- ഗർഭകാലത്തെ മദ്യപാനം.
- ഗർഭപാത്രം വികസിക്കാതിരിക്കുക.
- ശാരീരിക വൈഷമ്യങ്ങൾ.
- ജനനശേഷമുള്ള പ്രശ്നങ്ങൾ.
- ഉയർന്ന പനി.
- തലയ്ക്ക് ഉണ്ടാകുന്ന ആഘാതം.
- പോഷകക്കുറവ്.
- പെയിൻ്റ്, സെറാമിക്ക് പോലുള്ള ടോക്സിക് വസ്തുക്കൾ കൊണ്ട്.
comorbidity
കുട്ടികളിൽ കൂടുതലായും പഠനവൈകല്യം കാണുന്നത് disruptive behavior disorder ആയി ബന്ധപ്പെട്ടാണ്. ഇവരിൽ 25% പേർ ADHD എന്ന അവസ്ഥ ഉള്ളവരാണ്. 15 – 30 % വരെ കുട്ടികൾക്ക് ADHDയോട് കൂടിയ പഠന വൈകല്യം കാണാം. ഇവർക്ക് വായനാ വൈകല്യവും കാണപ്പെടുന്നു.
നിങ്ങളുടെ കുട്ടി നന്നായി പഠിക്കുന്ന രീതികൾ തിരിച്ചറിയേണ്ടതുണ്ട്. എല്ലാ കുട്ടികൾക്കും പഠിക്കാൻ വ്യത്യസ്ത രീതിയാണ് അവലംബിക്കുക. ചിലർക്ക് കണ്ട് പഠിക്കാനും ചിലർക്ക് കേട്ട് പഠിക്കാനും ചില കുട്ടികൾക്ക് ചെയ്ത് പഠിക്കാനുമാകും താൽപ്പര്യം.
നിങ്ങളുടെ കുട്ടിക്ക് കണ്ട് പഠിക്കാനാണോ ഇഷ്ടം?
ആണെങ്കിൽ അവർ:
- കാണുന്നതിലൂടെ പഠിക്കുന്നു.
- വായിക്കുന്നതിലൂടെ പഠിക്കുന്നു.
- പഠന സാധനങ്ങൾ കണ്ട് വിശദമാക്കുന്നതിൽ നിന്ന് പഠിക്കുന്നു.
- എഴുതിയ നിർദ്ദേശങ്ങൾ, ഭൂപടം, ചിത്രം എന്നിവയിലൂടെ അറിവ് നേടുന്നു.
- നന്നായി ഉച്ചരിക്കുന്നു.
- എഴുത്തിലും വരയിലും വായനയിലും താൽപ്പര്യം കാണിക്കുന്നു.
നിങ്ങളുടെ കുട്ടിയ്ക്ക് കേട്ട് പഠിക്കാനാണോ ഇഷ്ടം?
ആണെങ്കിൽ അവർ:
- ശ്രവണത്തിൽ മികച്ച് നിൽക്കും.
- വാചാ പരീക്ഷകൾ, വാചാ പഠനം എന്നിവയിൽ മികവ് കാണിക്കും.
- ക്ലാസ്റൂം ചർച്ചകളിൽ സജീവമാകുന്നു.
- സംസാരത്തിലൂടെ നിർദ്ദേശങ്ങൾ നൽകും.
- പാട്ട്, പ്രസംഗം എന്നിവയിൽ താൽപ്പര്യം കാണിക്കും.
നിങ്ങളുടെ കുട്ടി ചലനത്തിലൂടെ ആണോ പഠിക്കാൻ ഇഷ്ടപ്പെടുന്നത്?
ആണെങ്കിൽ അവർ:
- ചെയ്തും ചലിച്ചും പഠിക്കാൻ ഇഷ്ടപ്പെടും.
- സ്പർശനം, ചലനം, നിർമ്മാണം എന്നിവയിലൂടെ പഠിക്കും.
- ലാബ് ക്ലാസ്സുകൾ, ഫീൽഡ് ട്രിപ്പ് ഇവയിലൂടെ പഠനം മെച്ചപ്പെടുത്തും.
- കായികം, നാടകം, നൃത്തം, ആയോധന കല, കരകൗശലം എന്നിവയിൽ താൽപ്പര്യം കാണിക്കും.
പഠിക്കാൻ ഇതാ കുറച്ചു ടിപ്സ്.
കണ്ടു പഠിക്കുന്നവർക്ക്,
- പുസ്തകം, ചലച്ചിത്രം, കമ്പ്യൂട്ടർ, ഫ്ലാഷ് കാർഡ് എന്നിവ ഉപയോഗിക്കുക.
- വിശദമായ Color coded note തയ്യാറാക്കുക.
- Diagram ,ചിത്രങ്ങൾ എന്നിവ ഉപയോഗിക്കുക.
- ക്ലാസ്സിൽ നിന്നും വിശദമായ നോട്ട് എടുക്കുക.
കേട്ട് പഠിക്കുന്നവർക്ക്,
- ഉച്ചത്തിൽ വായിക്കുക .
- വാക്കുകൾ കൂടുതൽ ആവർത്തിക്കുക.
- മറ്റ് കുട്ടികളോടൊപ്പം പഠിക്കുക.
- സംസാരിച്ച് പഠിക്കുക.
- ശബ്ദം റെക്കോർഡ് ചെയ്ത് പഠിക്കുക.
ചെയ്ത് പഠിക്കുന്നവർക്ക്,
- പരീക്ഷണത്തിലൂടെ പഠിക്കുക.
- Model നിർമ്മിച്ച് പഠിക്കുക.
- ചെറിയ സംഘങ്ങളിലിരുന്ന് ഇടവേളയെടുത്ത് പഠിക്കുക.
- പഠിക്കുമ്പോൾ പശ്ചാത്തല സംഗീതത്തോടെ പഠിക്കുക.
ADHD (Attention deficit hyperactivity disorder)
ADHD ഒരു പഠന വൈകല്യമല്ല. എന്നാൽ പഠനത്തെ ബുദ്ധിമുട്ടുള്ളതാക്കുന്ന അവസ്ഥയാണ്. ഉദാ: അധ്യാപകരെ ശ്രദ്ധിക്കാൻ കഴിയാതിരിക്കുക, പുസ്തകങ്ങളിൽ ശ്രദ്ധിക്കാൻ കഴിയാതെ വരിക, തുടങ്ങിയവ.
പഠനവൈകല്യവും ADHD യും
മസ്തിഷ്ക്കത്തിൻ്റെ ശ്രദ്ധ ചെലുത്താനും ഏകാഗ്രമായിരിക്കാനും ഉള്ള കഴിവിനെ ബന്ധപ്പെടുത്തിയാണ് പഠിക്കാനുള്ള കഴിവ് ഉണ്ടാകുന്നത്. എന്നാൽ ADHD ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ ബാധിക്കുന്നു. ADHD ഉള്ളവർ പഠനത്തിലും സ്ക്കൂൾ പ്രവർത്തനങ്ങളിലും പിറകോട്ടായിരിക്കും. കാരണം ശ്രദ്ധിക്കാനുള്ള കഴിവ് അടക്കമുള്ള പ്രവർത്തനങ്ങളിൽ ഇവർ പുറകോട്ടായിരിക്കും. ഇവരിൽ എഴുത്ത്, വായന, ഗണിതത്തിലുള്ള താൽപ്പര്യം എന്നിവ വികസിപ്പിക്കേണ്ടതുണ്ട്.
ചികിത്സ
പഠന വൈകല്യത്തിന് മരുന്ന് ഉപയോഗിച്ച് ചികിത്സ ഇല്ല. കുട്ടികളിൽ അസാധാരണവും അമിതവുമായ ദേഷ്യം, വാശി, പരിഭ്രമം എന്നിവ ഉണ്ടോ? ഒരു പക്ഷേ പഠന വൈകല്യം തുടങ്ങുന്നതിൻ്റെ ലക്ഷണമാകാം. നല്ല ഒരു കൗൺസിലറുടെ സഹായത്തോടെ പഠന വൈകല്യം കണ്ടെത്താൻ സാധിക്കും. മാത്രമല്ല ഒരു Special educational trainer ൻ്റെ സഹായത്തോടെ കുട്ടി പിറകോട്ട് നിൽക്കുന്ന മേഖല കണ്ടെത്തി പരിശീലനം നൽകാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ കൗൺസിലറോട് സംസാരിക്കാം : 8157-882-795