ഉറങ്ങാൻ പ്രയാസപ്പെടുന്നവരാണോ നിങ്ങൾ..? ഉറക്കമില്ലായ്മയെക്കുറിച്ച് കൂടുതലറിയാം..

ഉറക്കമില്ലായ്മ-അഥവാ-ഇൻസോംനിയ-insmonia-sleeping-disorder-malayalam
Reading Time: 2 minutes

ഉറങ്ങാൻ പ്രയാസപ്പെടുന്നവരാണോ നിങ്ങൾ..? രാത്രിയിൽ ഉറക്കം നിലനിർത്താൻ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ..? അതിരാവിലെ ഉറക്കം പോകുന്നവരാണോ..? എങ്കിൽ നിങ്ങൾക്കും ഉറക്കാത്തകരാറുണ്ട്.

ലോകത്തിൽ ഏറ്റവും സാധാരണയായി കണ്ടുവരുന്ന ഉറക്കത്തകരാർ അല്ലെങ്കിൽ അല്ലെങ്കിൽ ഒരു സ്ലീപ് ഡിസോർഡർ ആണ് ഉറക്കമില്ലായ്മ അഥവാ ഇൻസോംനിയ.

ഉറക്കക്കുറവ്, ഉറക്കമില്ലായ്‌മ, ഉറക്കം പോരായ്മ, ഉറങ്ങിയ ശേഷവും ഉറക്കം പോരാ എന്ന തോന്നൽ ഇവയെല്ലാം വളരെ സാധാരണയായി സംഭവിക്കുന്നതാണ്. ഈ പ്രശ്നങ്ങളെക്കുറിച്ച് വിഷമിച്ചാൽ പ്രശ്നം വഷളാക്കും. ഇത്തരം പ്രശ്നങ്ങൾ മരുന്നുകൾ ഇല്ലാതെ തന്നെ പരിഹരിക്കാൻ പറ്റുന്നതാണ്. മനശാസ്ത്രപരമായും ജീവിതചര്യകളിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും ചെയ്താൽ വളരെ എളുപ്പത്തിൽ മാറ്റാവുന്നതാണ്.

നമ്മളെല്ലാവരും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പലപ്പോഴായി ഉറക്കമില്ലായ്‌മ അനുഭവിച്ചവരാണ്. ഉറക്കമില്ലായ്‌മ എന്നു പറയുമ്പോൾ മനസ്സിലാക്കേണ്ടത് കിടന്ന ശേഷം കുറെ നേരത്തേക്ക് ഉറക്കം വരാതിരിക്കുക. ഉറങ്ങിയതിനു ശേഷം ഇടയ്ക്ക് എഴുന്നേറ്റു പിന്നീട് ഉറക്കം വരാതിരിക്കുക, രാവിലെ നേരത്തെ എഴുന്നേറ്റതിനു ശേഷവും ഉറക്കം വരാതിരിക്കുക.

ഇതിനെല്ലാം പുറമെ നല്ലപോലെ ഉറങ്ങി എന്ന് നമുക്ക് തോന്നതിരിക്കുക. അതേപോലെ തന്നെ സുഖകരമായ ഉറക്കം ലഭിച്ചു എന്ന് നമുക്ക് തോന്നതിരിക്കുക. ഇതെല്ലാമാണ് സാധാരണ ഗതിയിൽ നമ്മൾ ഉറക്കമില്ലായ്‌മ എന്നു പറയുന്നത്.

ഉറക്കം ശരിയായില്ലെങ്കിൽ എല്ലാവർക്കും അടുത്ത ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ ശാരീരികവും മാനസികവുമായ ക്ഷീണവും അതിന്റേതായ അസ്വസ്ഥതയും ഉണ്ടാവും.

നല്ല ഉറക്കത്തെക്കുറിച്ചു പറയുമ്പോൾ എത്ര നേരം ഉറങ്ങി എന്നതല്ല പ്രധാനം മറിച്ചു എത്ര നന്നായി ഉറങ്ങി എന്നതാണ്.

ചിലപ്പോൾ നമ്മൾ 7 – 10 മണിക്കൂർ ഉറങ്ങിയതിനു ശേഷവും നന്നായി ഉറങ്ങി എന്നു തോന്നാറില്ല. ചിലപ്പോൾ 2 -3 മണിക്കൂർ ഉറങ്ങിയാൽ തന്നെ നന്നായി ഉറങ്ങി എന്ന തോന്നാലുണ്ടാവുകയും വളരെ ഉന്മേഷത്തോടെയിരിക്കുകയും ചെയ്യും.

ചിലയാളുകൾ പറയാറുണ്ട്, ഉച്ചയ്ക്ക്ബാര മണിക്കൂർ ഉറങ്ങിയെണീറ്റാൽ വളരെയധികം ഉന്മേഷം കിട്ടാറുണ്ടെന്ന്.

ഉറക്കക്കുറവ്‌ എന്നുള്ളത് വളരെ സാധാരണയായിട്ടുള്ളൊരു പ്രശ്നമാണ് എന്നു നമ്മൾ മുൻപ് പറഞ്ഞതാണ്. എല്ലാവർക്കും തന്നെ ഈ ഒരു പ്രശ്നം ജീവിതത്തിൽ ഉണ്ടാകും. ചെറുപ്പക്കാരിലും, കുട്ടികളിലും, മുതിർന്നവരിലും ഒക്കെയുണ്ടാവും. ഈ ഉറക്കക്കുറവ് വരുമ്പോൾ തന്നെ മെഡിസിൻ കഴിക്കാൻ പോകരുത്. സാധാ6 നമ്മുടെ ജീവിതചര്യയിൽ വരുത്തുന്ന മാറ്റങ്ങൾ കൊണ്ടു തന്നെ 99 ശതമാനവും മാറ്റിയെടുക്കാൻ സാധിക്കും.

മറ്റു അസുഖങ്ങൾ സംബന്ധമായ പ്രശ്നങ്ങൾ മാറ്റി നിർത്തിയാൽ എന്തൊക്കെ കാരണങ്ങൾ കൊണ്ടു ഇൻസോംനിയ വരുമെന്ന് നോക്കാം. അതിൽ പ്രധാനമായും മാനസിക സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം, ജീവിത സാഹചര്യങ്ങൾ, കുടുംബത്തിലെ പ്രശ്നങ്ങൾ, ജോലിയിലുള്ള സമ്മർദ്ദം, ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയൊക്കെയാണ്. എന്നാൽ ഇതൊരു പതിവകുമ്പോളാണ് ഉറക്കത്തകരാറായി കണക്കാക്കുന്നത്.

താഴെ പറയുന്ന ചെറിയ മാറ്റങ്ങളിലൂടെ ഇത് പരിഹരിക്കാവുന്നതാണ്,

  • ഏതെങ്കിലും തരത്തിലുള്ള മാനസിക സമ്മർദ്ദം ഉണ്ടെങ്കിൽ അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി പരിഹാരം ഉണ്ടാക്കുക.
  • ഉറക്കുറവിനെക്കുറിച്ചു അനാവശ്യമായി ചിന്തിക്കരുത്, അതേക്കുറിച്ച് ഓർത്തു വിഷമിക്കരുത്. അത് നിങ്ങൾക്ക് കൂടുതൽ ടെൻഷൻ ഉണ്ടാക്കുവാനും ഉറക്കക്കുറവ് വലിയ രീതിയിൽ ആവനും സാധ്യതയുണ്ട്.
  • നിങ്ങൾ കിടക്കുന്ന ബെഡ്റൂം വൃത്തിയായി സൂക്ഷിക്കുക, അമിതമായി വെളിച്ചം, ശബ്ദം, തണുപ്പ്, ചൂട് ഒക്കെ ഉണ്ടാകാത്ത രീതിയിൽ ക്രമീകരിക്കുക. ഉറങ്ങുന്ന അന്തരീക്ഷം വളരെ ശാന്തമായിരിക്കാൻ ശ്രദ്ധിക്കുക.
  • ഒരു നിശ്ചിത സമയം രാത്രി ഉറക്കത്തിനായി തിരഞ്ഞെടുക്കുക, എല്ലാ ദിവസവും ആ ദിവസം തന്നെ ഉറങ്ങാൻ ശ്രമിക്കുക.
  • മനസ്സിനെ അലോസരപ്പെടുത്തുന്ന ചിത്രങ്ങൾ, ദീപ, ശബ്ദ സംവിധാനങ്ങൾ തുടങ്ങിയവ കിടപ്പുമുറിയിൽ ഉപയോഗിക്കരുത്.
  • ഉറങ്ങാൻ കിടക്കുമ്പോൾ ഇഷ്ടഗാനങ്ങൾ, മെഡിറ്റേഷൻ മ്യൂസിക് ഒക്കെ ചെറിയ ശബ്ദത്തിൽ കേൾക്കുക.
  • ഉറങ്ങാൻ കിടക്കും മുൻപ് മനസ്സിനെ അലോസരപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാതിരിക്കുക, മറിച്ചു സ്വന്തം ജീവിതത്തിൽ നടന്ന നല്ല കാര്യങ്ങളെക്കുറിച്ചു ആലോചിക്കുക, അവയ്ക്ക് ഈ ലോകത്തോട് നന്ദി പറയുക. ഭാവിയിൽ സംഭവിക്കാൻ പോകുന്ന നല്ല കാര്യങ്ങൾ മനസ്സിൽ കാണുക. അവയുടെ ആനന്ദത്തിൽ മുഴുകി കണ്ണടച്ചു കിടക്കുക. നിങ്ങളറിയാതെ തന്നെ ഉറക്കത്തിലേക്ക് വഴുതി വീണുകൊള്ളും.
  • കണ്ണടച്ചു കിടന്നു ഏകാഗ്രതയോടെ ഇഷ്ടദൈവത്തെ പ്രാർത്ഥിക്കുക.
  • കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും സോഷ്യൽ മീഡിയ, മൊബൈൽ ഫോണ്, ടി വി എന്നിവയുടെ ഉപയോഗം നിർത്തുക.
  • രാത്രി ഭക്ഷണം നേരത്തെ കഴിക്കുക, ലഘുവാക്കുക.
  • മദ്യം/കഫീൻ എന്നിവ ഒഴിവാക്കുക

തുടർച്ചയായി ഉറക്കമില്ലായ്‌മ ഉണ്ടെങ്കിൽ സ്വയം ചികിൽസിക്കാതെ വിദഗ്ധ ഡോക്ടറുടെ സേവനം തേടണം.

എല്ലാവിധത്തിലുള്ള മാനസിക പ്രശ്നങ്ങൾക്കും ലൈഫ് കെയർ സെന്ററിന്റെ സേവനം ഓൺലൈനായും/ഫോണിലൂടെയൂം/ നേരിട്ടും ലഭ്യമാണ്.


Also read

How-to-Reduce-Stress--15-Proven-Techniques-to-Boost-Your-Well-Being

മാനസിക സമ്മർദ്ദം (Stress) കുറയ്ക്കാൻ / മാനസിക വിഷമം മാറാൻ കുറച്ചു ടിപ്സ്

How to Reduce Stress: 15 Proven Techniques to Boost Your Well-Being മാനസിക സമ്മർദ്ദം ഇന്ന് എല്ലാവരും തന്നെ നേരിടേണ്ടി വരുന്ന ഒരു പ്രധാന […]
Read more
hoarding disorder

ഒരു സാധനവും കളയാൻ തോന്നുന്നില്ലേ? ഹോർഡിംഗ് ഡിസോർഡർ (Hoarding Disorder)ആവാം.

ഹോർഡിംഗ് ഡിസോർഡർ (Hoarding Disorder), അല്ലെങ്കിൽ ഹോർഡിംഗ് ബിഹേവിയർ, ഒരു മാനസികാരോഗ്യ പ്രശ്നമാണ്. ഇത് വ്യക്തികൾക്ക് അനാവശ്യമായ വസ്തുക്കൾ ശേഖരിക്കുന്നതിൽ നിന്നും അവയെ ഉപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ്. […]
Read more
Trichotillomania - ട്രൈക്കോടീലോമാനിയ

സ്ഥിരമായി മുടി പറിക്കുന്നത് ഒരു രോഗമാണോ? ട്രൈക്കോടീലോമാനിയയെക്കുറിച്ചു അറിയാം

ട്രൈക്കോടീലോമാനിയ (Trichotillomania) എന്നത് ആളുകൾക്ക് തങ്ങളുടെ മുടി സ്വയം വലിച്ചു പൊട്ടിക്കണമെന്ന തോന്നലും ആ തോന്നൽ നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന ഒരു മാനസികാരോഗ്യ പ്രശ്നമാണ്. മുടി […]
Read more

Reviews

A very good place for counseling and child development. My kid got complete relief from all stress and strains that she felt with her studies under the sincere guidance of Smt. Elizabeth. I express my sincere gratitude

- Dr. Suja Sreekumar

As I was feeling stressed with my studies ,my sessions with Dr. Elizabeth John has really help me build up my confidence and showed me smart and effective ways to study. The counselling from Life Care helped to improve myself. A great thanks to the whole team...👍

- Tom Mathew

A bunch of highly professional counsellors who can provide a wide variety of evidence based techniques and therapeutic approaches tailored to meet individual specific needs and circumstances. The whole team is awesome. Highly recommend anyone 👍👍

- Navin Thomas

It was very nice experience which I got from life care counseling center. All the staffs and doctors are highly professionally talented. I express my sincere thanks to counseling center management for there services.

- Vyas Dunia

She is really good at finding the core reason ...for me in the first section itself she found out the base reason ... based on the personality

- Neenu Jeenu

I am feeling happy right now because of life care counseling team.all services are available there for mental health and study related matters.Thank you so much Elizabeth madam and team members.

- Sreeja K Nair

Very good place for children and youth counseling. Near ettumanoor, Kottayam

- Pradeep Narayanan

Now I'm very Happy....Feeling like a new Good girl....I forgot all my problems by the help of Elizabeth Madam...She is very friendly... I like her very much....

- Jeeva K N

Very good atmosphere.feeling good.its help me to create positive thinking.now i am free from lot of stress😊😊😊😊😊

- Athira Soman

Take a Mental Health Quiz

Life Care team built self-assessment tools to screen patients for mental health disorders. The tests found on this site are intended to help patients identify if they might benefit from further treatment. It is strongly recommended that each mental health quiz should be followed-up with a proper diagnosis from a mental health professional.