കുട്ടികൾക്ക് ബുദ്ധിയുടെ കുറവു മൂലം അല്ല വായിക്കാൻ പറ്റാതെ, ഉച്ചാരണം ശരിയാകാതെ, എഴുതാൻ പറ്റാതെ വരുക, അവരുടെ ഇടതു വശത്തെ തലച്ചോറ്ന്റെ പ്രവർത്തനം ശരിയായി നടക്കാത്തതുകൊണ്ടാണ്. അതിനാൽ കുട്ടികളുടെ വലതു വശത്തെ ബ്രെയിൻ നെക്കൊണ്ട് പ്രവർത്തിപ്പിച്ചു എടുക്കേണ്ടത് ഉണ്ട്
ഡിസ്ലെക്സിയ എന്നത് ഒരു പഠന വ്യതിയാനമാണ്. വായന, എഴുതല്‍, ഉച്ചാരണം എന്നിവയിൽ തകരാറുകൾ ഉണ്ടാകുന്നു. ഇതു ബുദ്ധിമുട്ടല്ല, അപ്പുറം ഒരു ഭാഷാപരമായ പ്രശ്നമാണ്.
ലക്ഷണങ്ങൾ മനസ്സിലാക്കാം
- അക്ഷരങ്ങൾ മറക്കൽ, തരംതിരിച്ചു വായിക്കൽ
- വായനയിൽ താമസം വരുക
- എഴുതുമ്പോൾ അക്ഷരങ്ങൾ മറിച്ച് എഴുതുക (ഉദാഹരണത്തിന്: ക്ക > ക്)
- ശബ്ദങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ട്
- മലയാളം/ഇംഗ്ലീഷ് അക്ഷരങ്ങളിൽ കുഴപ്പങ്ങൾ വരുക
- മലയാളം പഠനത്തിൽ ബുദ്ധിമുട്ട് ഉണ്ടാകുക:
വൈവിദ്ധ്യമുള്ള അക്ഷരരൂപങ്ങൾ മലയാളത്തിൽ ഉള്ളതിനാൽ വായനാ കഴിവ് വികസിപ്പിക്കുന്നത് കൂടുതൽ വെല്ലുവിളിയാകാം.
കൂട്ടക്ഷരങ്ങൾ, സന്ധികൾ എന്നിവ ഉൾപ്പെടുന്ന ഭാഷാപരമായ ഘടകങ്ങൾ കൂടുതൽ തടസ്സങ്ങൾ സൃഷ്ടിക്കും.
.ചികിത്സയും പിന്തുണയും:
- വിദഗ്ധ അധ്യാപകരുടെ സഹായം (Special educators)
- സ്വരചിഹ്നങ്ങൾ പഠിപ്പിക്കുക
- ശ്രദ്ധ കേന്ദ്രികരണം ട്രെയിനിങ് കൊടുക്കണം
- ഓഡിയോ-വിഷ്വൽ മാർഗങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കുക
- മാതാപിതാക്കളുടെ കുട്ടികളുടെ പഠനബുദ്ദിമുട്ടുകൾ അനുഭവിക്കുന്നത് മനസിലാക്കുകയും കുട്ടികൾ മണ്ടനാണ്, മടിയാണ് എന്ന മനോവിഭവം മാറണം


