Test for Aggression Disorder

Test for aggression disorder

ഇതിലൂടെ നിങ്ങൾക്ക് ഒരു വിദഗ്ധന്റെ അടുത്തു ചികിത്സ തേടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പ്രയോജനപ്പെടുത്താം. ഈ ക്വിസ് ഒരു ഡയഗ്നോസ്റ്റിക് ഉപകരണമല്ല. യോഗ്യതയുള്ള മാനസികാരോഗ്യ വിദഗ്ധർക്ക് മാത്രമേ മാനസികാരോഗ്യ വൈകല്യങ്ങൾ തിരിച്ചറിയാൻ കഴിയൂ.വിഷാദരോഗമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടുക.

നിങ്ങൾക്ക് പെട്ടെന്ന് ചെറിയ ചെറിയ കാര്യങ്ങളിൽ irritation വരുന്നുണ്ടോ?

പെട്ടെന്നാണോ നിങ്ങൾക്ക് ദേഷ്യം വരുന്നത്?

ദേഷ്യം വരുമ്പോൾ തർക്കത്തിലേക്ക് പോകുന്നുണ്ടോ?

ദേഷ്യം വരുമ്പോൾ വൈരാഗ്യം വരുന്നുണ്ടോ?

ദേഷ്യം വരുമ്പോൾ മറ്റുള്ളവരെ വേദനിപ്പിച്ച് സംസാരിക്കുന്നുണ്ടോ?

ദേഷ്യം വരുമ്പോൾ മോശമായ വാക്കുകൾ സംസാരിക്കുകയും മറ്റുള്ളവരെ പ്രാകുകയും ചെയ്യുന്നുണ്ടോ?

ദേഷ്യം വരുമ്പോൾ സാധനങ്ങൾ വലിച്ചെറിയുവാനും നശിപ്പിക്കുവാനും തോന്നുന്നുണ്ടോ?

ദേഷ്യം വരുമ്പോൾ ഭിത്തിക്ക് ഇടിക്കാനോ,കതക് വലിച്ചടക്കാനോ, സാധനങ്ങൾ എടുത്തു പൊക്കാനോ തോന്നുന്നുണ്ടോ?

ദേഷ്യം വരുമ്പോൾ നിങ്ങളുടെ ദേഹം വിറക്കുകയോ ചൂടാകുകയോ വിയർക്കുകയോ ചെയ്യുന്നുണ്ടോ?

ദേഷ്യം വരുമ്പോൾ നിങ്ങളുടെ energy കൂടുന്നുണ്ടോ, ദേഷ്യം തീരുമ്പോൾ ആ energy തീർന്ന് ക്ഷീണം തോന്നുന്നുണ്ടോ?

ദേഷ്യം വരുമ്പോൾ നിങ്ങൾക്ക് ചങ്കിടിപ്പ് കൂടുന്നുണ്ടോ?

ദേഷ്യം വരുമ്പോൾ നിങ്ങൾ അലറുന്നുണ്ടോ?

ദേഷ്യം വരുമ്പോൾ ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് പോലെയോ, ശ്വാസം എടുക്കുന്ന speed കൂടുന്നത് പോലെയോ തോന്നുന്നുണ്ടോ?

ദേഷ്യം വരുമ്പോൾ ചങ്കിന് ഭാരം തോന്നുകയോ, വേദന എടുക്കുകയോ, tight ആവുന്നതുപോലെ തോന്നുകയോ ചെയ്യുന്നുണ്ടോ?

ദേഷ്യം വരുമ്പോൾ തലവേദന എടുക്കുന്നതുപോലെയോ, തല പൊട്ടിത്തെറിക്കുന്നത് പോലെയോ തോന്നുന്നുണ്ടോ?

ദേഷ്യം വരുമ്പോൾ മറ്റുള്ളവരെ തള്ളുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നുണ്ടോ? Eg: ചവിട്ടുക, മുടി കുത്തിനു പിടിക്കുക, അടിക്കുക, മാന്തുക

ദേഷ്യം വരുമ്പോൾ കാടുകേറിയ ചിന്തകൾ വരുന്നുണ്ടോ?

ദേഷ്യം വരുമ്പോൾ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്നുണ്ടോ?

ദേഷ്യം വരുമ്പോൾ മറ്റുള്ളവരെ നശിപ്പിക്കാൻ തോന്നുന്നുണ്ടോ?

Scroll to Top