1.നിങ്ങളുടെ എല്ലാകാര്യങ്ങളിലും അമിതമായ കൃത്യതയും പരിപൂർണ്ണതയും ആവശ്യമാകുന്നു. അങ്ങനെ അല്ലാത്തപ്പോൾ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടോ?
2.നിങ്ങൾക്കു ചെറിയ പിഴവുകളെ പോലും സഹിക്കാനാകില്ല എന്നു തോന്നുന്നുണ്ടോ?
3.നിങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ ഉള്ള നിബന്ധനകൾ, നിയമങ്ങൾ, ന്യായo പറച്ചിൽ എന്നിവയിൽ അമിതമായ ശ്രദ്ധ ഉണ്ടോ?
4.നിങ്ങൾക്കു എല്ലകാര്യങ്ങളും അക്ഷരാർത്ഥത്തിൽ നന്നായി ചെയ്യണമെന്ന് തോന്നും. പക്ഷെ സംതൃപ്തി ഇല്ലാതാകുന്നുണ്ടോ?
5.നിങ്ങൾക്കു ചെയ്യുന്ന ഓരോ കാര്യവും തികഞ്ഞ ക്രമത്തിലായിരിക്കണം, ചുറ്റുപാടുകൾ അതീവ ക്രമപരമായിരിക്കണമെന്നുള്ള ആവശ്യം വരുന്നുണ്ടോ?
6.നിങ്ങൾ മറ്റുള്ളവരെ നിങ്ങൾ ചിന്ദിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ എപ്പോഴും നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടോ?
7.നിങ്ങൾക്കു ജോലിയിൽ അതീവ ശ്രദ്ധ, വിശ്രമത്തിനും സമയം ഇല്ല, കുടുംബത്തിൽ ഉള്ളവരുമായി ഇടപെടൽ കുറവ് എന്നു കൂടെ ഉള്ളവർ പറയുന്നുണ്ടോ?
8. മറ്റുള്ളവർ തന്റെ നിലവാരത്തിൽ എത്തില്ല എന്ന ആശങ്ക കാരണം ആർക്കും ജോലികൾ വീതിച്ചു കൊടുക്കാനോ allenkil ജോലികൾ ഒരുമിച്ച് ചെയ്യാൻ പറ്റാതെ, ഒറ്റയ്ക്കു ചെയ്തേ മതിയാവൂ എന്ന നിർബന്ധം ഉണ്ടോ?
9.നിങ്ങൾക്ക് പഴയ വസ്തുക്കൾ ഉപേക്ഷിക്കാൻ കഴിയാതെ എല്ലാം സൂക്ഷിച്ചു വെക്കുന്നുണ്ടോ?
10.നിങ്ങൾക്കു ചിലവുകൾ വെട്ടിക്കുറയ്ക്കാൻ അമിതാഗ്രഹം ഉണ്ടോ?
11.നിങ്ങളുടെ ജീവിതത്തിലെ മാറ്റങ്ങൾ സ്വീകരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ?
12.നിങ്ങൾക്കു കാര്യങ്ങൾ ഒരു പ്രത്യേക രീതിയിൽ ചെയ്യണമെന്ന് മാത്രം കരുതൽ ഉണ്ടോ?
13.നിങ്ങൾക്കു മറ്റ് ആളുകളോട് സ്നേഹത്തോടെ ബന്ധം സ്ഥാപിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ?
14.നിങ്ങൾക്കു മറ്റുള്ളവരോട് ആത്മാർത്ഥമായ സ്നേഹം കാണിക്കാൻ ക്ഷമയില്ല എന്ന അവസ്ഥ വരുന്നുണ്ടോ?