Test for Schizoid Personality Disorder

Test for schizoid personality disorder

ഇതിലൂടെ നിങ്ങൾക്ക് ഒരു വിദഗ്ധന്റെ അടുത്തു ചികിത്സ തേടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പ്രയോജനപ്പെടുത്താം. ഈ ക്വിസ് ഒരു ഡയഗ്നോസ്റ്റിക് ഉപകരണമല്ല. യോഗ്യതയുള്ള മാനസികാരോഗ്യ വിദഗ്ധർക്ക് മാത്രമേ മാനസികാരോഗ്യ വൈകല്യങ്ങൾ തിരിച്ചറിയാൻ കഴിയൂ. മാനസികാരോഗ്യവുമായി  ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടുക.

1.നിങ്ങൾക്കു കുടുംബത്തിൽ ഉള്ളവർ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ എന്നിവരുമായി അടുപ്പമുള്ള ബന്ധം സ്ഥാപിക്കാൻ താത്പര്യമില്ല എന്ന മാനസികാവസ്ഥ ആണോ?

2.നിങ്ങൾക്കു സന്തോഷം, ദുഃഖം, കോപം പോലുള്ള വികാരങ്ങൾ പരസ്യമായി പ്രകടിപ്പിക്കാറില്ല അതിനു താല്പര്യം കുറവുണ്ടോ?

3.നിങ്ങൾ ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുകയും കൂട്ടായ്മകളിലും സാമൂഹിക സാഹചര്യങ്ങളിലും ചേരാൻ താല്പര്യമില്ല എന്ന മാനസികാവസ്ഥ ആണോ ഉള്ളത്?

4.നിങ്ങളെ മറ്റുള്ളവർ പ്രശംസിക്കുകയോ വിമർശിക്കുകയോ ചെയ്താൽ എന്നെ ബാധിക്കില്ല എന്ന മാനസികാവസ്ഥ ആണോ?

5.നിങ്ങൾക്കു പുസ്തകങ്ങൾ വായിക്കുക, ഗണിതശാസ്ത്രം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്, കലാപരമായ സൃഷ്ടികൾ എന്നിവയിൽ താൽപ്പര്യം കാണിക്കുകയും പക്ഷേ സാമൂഹിക ഇടപെടലുകളിൽ പങ്കുചേരാൻ താത്പര്യമില്ല എന്ന സ്വഭാവം ആണോ?

6.നിങ്ങൾക്കു പ്രണയബന്ധം ആവശ്യമില്ല എന്ന് തോന്നുകയും നിങ്ങളുടെ പങ്കാളിയോട് ലൈംഗിക ബന്ധത്തിൽ താത്പര്യമില്ല എന്നു പറയുകയോ ഒഴിവാക്കുകയും ചെയ്യുന്നുണ്ടോ?

7.നിങ്ങൾക്കു സാധാരണ ആളുകൾ ആസ്വദിക്കുന്ന കാര്യങ്ങളിൽ (ഉദാഹരണം: വിനോദയാത്രകൾ, ആഘോഷങ്ങൾ) ആസ്വാദനം കുറവു ഉള്ളതായി തോന്നുന്നുവോ?

8.നിങ്ങളുടെ തൊഴിൽ ജീവിതത്തിൽ സംഘാടനമോ സംഘം ചേർന്ന പ്രവർത്തനമോ ആവശ്യമുള്ള ജോലികൾ നടത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ?

9.നിങ്ങളുടെ കുടുംബജീവിതത്തിൽ പങ്കാളിയുമായി വികാരപരമായ ബന്ധം സ്ഥാപിക്കാൻ കഴിയാത്തതിനാൽ കുടുംബ ജീവിതത്തിൽ സ്നേഹം കൊടുക്കാനോ വാങ്ങാനോ കഴിയാതെ പോകുന്നുണ്ടോ?

10.ഈ സ്വഭാവങ്ങൾ നിങ്ങൾക്കുണ്ടെങ്കിലും മനശാസ്ത്ര ചികിത്സ തേടാൻ താത്പര്യമില്ല, എനിക്ക് കുഴപ്പം ഒന്നും ഇല്ല എന്നു പറയുന്നുണ്ടോ?

Scroll to Top