Internet ന്റെയും മറ്റു സമൂഹ മാധ്യമങ്ങളുടെയും പരിധി വിട്ട ഉപയോഗം, കൗമാരക്കാർക്കിടയിൽ പ്രണയ ബന്ധങ്ങൾ കൂടുവാൻ ഒരു പ്രധാന കാരണമാണ്. ജീവിതത്തിനു അമിതാവേശം പകരുന്ന ഒന്നായിട്ടാണ്, ഇത്തരം ബന്ധങ്ങളെ ഈ പ്രായത്തിൽ കുട്ടികൾ കാണുന്നത്.
കൗമാര പ്രായത്തിൽ എന്തു കൊണ്ടാണ് പ്രണയ ബന്ധങ്ങൾ മൊട്ടിടുന്നത്? അതിശയിപ്പിക്കുന്ന ആ കാരണം, കുട്ടിയുടെ ഉള്ളിലെ ലവ് ടാങ്ക് പൂർണമായും നിറയപ്പെട്ടിട്ടില്ല എന്നതാണ്. അതായത് അച്ഛനമ്മമാരുടെ സ്നേഹ വായ്പുകൾ തിരിച്ചറിയുവാനുള്ള സാഹചര്യം വളർച്ചയുടെ അതാത് ഘട്ടങ്ങളിൽ കുട്ടിക്ക് ലഭിച്ചിട്ടില്ല.
എന്താണ് ഒരു ലവ് ടാങ്ക്?
കുട്ടികളുടെ മനസ്സിൽ, മാതാപിതാക്കളുടെ സ്നേഹ-സ്പർശനങ്ങളാൽ നിറയ്‌ക്കേണ്ട ഒരു ‘വൈകാരികമായ ടാങ്ക് ’ ഉണ്ട്. ഇതിനെയാണ് ലവ് ടാങ്ക് എന്ന് വിളിക്കുന്നത്. അച്ഛനമ്മമാർ കുട്ടികളുടെ ലവ് ടാങ്ക്പൂർണമായി നിറച്ചുകൊടുത്താൽ നിങ്ങളുടെ കുട്ടി വൈകാരികമായി ഉയർന്ന നിലവാരമുള്ളവരായിരിക്കും. അപൂർണ്ണമായ ഒരു ലവ് ടാങ്ക് ഉള്ള കുട്ടിയുടെ, സ്നേഹം കിട്ടുവാൻ വേണ്ടിയുള്ള കേഴൽ (craving) ആണ് സാധാരണയായി പ്രണയബന്ധങ്ങളിൽ ചെന്നവസാനിക്കുന്നത്. ഇവിടെ അപൂർണമായ ലവ് ടാങ്ക് ഒരു പ്രേരക ഘടകമായി പ്രവർത്തിക്കുന്നു.
നിങ്ങൾ മക്കളെ സ്നേഹിക്കുന്നത് പോലെ തന്നെ പ്രധാനമാണ്, നിങ്ങളുടെ സ്നേഹം അവർ തിരിച്ചറിയുന്നുണ്ട് എന്നതും. അതിനുള്ള മാർഗമാണ് സ്നേഹ ഭാഷകൾ (love languages).
ലവ് ടാങ്ക് എങ്ങനെ നിറയ്ക്കാം ? The love Languages.
- മക്കളെ സ്നേഹപൂർവ്വം തലോടുക (love touch)
- മക്കളോടൊപ്പം Quality time ചിലവഴിക്കുക
- ചെറിയ സമ്മാനങ്ങൾ നൽകുക
- പ്രോത്സാഹിപ്പിക്കുക
- മറ്റുള്ളവരുടെ മുന്നിൽ വച്ച് അവരെ അഭിനന്ദിക്കുക
കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അവർ നിങ്ങളുടെ സ്നേഹം തിരിച്ചറിയുന്നുണ്ടെന്നു മാതാപിതാക്കൾ ഉറപ്പു വരുത്തണം . നിങ്ങൾ മക്കളുടെ സുഹൃത്താകൂ.. അവർ നിങ്ങളുടെ സ്നേഹവും പിന്തുണയും ഉറപ്പായും തിരിച്ചറിയും. അവരുമായി തുറന്നു സംസാരിക്കുക ( open communication). ഒരു parent എന്ന നിലയിൽ നിങ്ങൾക്ക് അവരോടു strict ആകാം, പക്ഷെ നിങ്ങളുടെ സ്നേഹം തുറന്നു കാട്ടുകയും അവരെ അഭിനന്ദിക്കേണ്ട സന്ദർഭങ്ങളിൽ അഭിനന്ദിക്കുകയും ചെയ്യുക. നിങ്ങളുടെമക്കൾക്ക് സമാധാന പൂർണമായഒരു കുടുംബാന്തരീക്ഷം നൽകുക. കാരണം, ഒരു കുട്ടിയുടെ വ്യക്തിത്വ വികാസത്തിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് കുടുംബം ആണ്.
നിങ്ങൾ നൽകുന്ന ഈ അഞ്ചു സ്നേഹഭാഷകൾ കുട്ടിയെ അപക്വമായ ഒരു പ്രണയബന്ധത്തിൽ പെടാതെ തടഞ്ഞു നിർത്തും. അവരുടെ ആഗ്രഹങ്ങളും, തീരുമാനങ്ങളും അവർ നിങ്ങളുമായി പങ്കു വച്ചിരിക്കും, കാരണം അവർ നിങ്ങളെ ഇപ്പോൾ കൂട്ടുകാരെപ്പോലെയാണ് കാണുന്നത്.
“I Assure, Your Love Language Can Make All The Difference In The Relation With Your Kids. Let’s Pave Way To A World Of Mentally Healthy Children.”
Written by,
Mrs. Elizabeth John
Child & Adolescents Counsellor
For Contact:
Life Care Counselling Centre
Maliyil Building, Near Arayiram Temple
Peroor P.O., Samkranthi – Peroor RoadKottayam – 686 637
Ph: 8157882795 (Mon-Sat 10:00 am – 7:00 pm)
Email: info@lifecarecounselling.in