ഹോർഡിംഗ് ഡിസോർഡർ (Hoarding Disorder), അല്ലെങ്കിൽ ഹോർഡിംഗ് ബിഹേവിയർ, ഒരു മാനസികാരോഗ്യ പ്രശ്നമാണ്. ഇത് വ്യക്തികൾക്ക് അനാവശ്യമായ വസ്തുക്കൾ ശേഖരിക്കുന്നതിൽ നിന്നും അവയെ ഉപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഈ അവസ്ഥ വ്യക്തിയുടെ ജീവിത നിലവാരത്തെ ഗൗരവമായി ബാധിക്കുന്നു.
ഒരുപാടു സാധനങ്ങൾ വാങ്ങിച്ചു കൂട്ടുകയും അതുപോലെ തന്നെ ഒരു സാധനം പോലും കളയാൻ പറ്റാത്ത മാനസികാവസ്ഥയാണ് ഹോർഡിങ് ഡിസോർഡർ എന്ന് പറയുന്നത്. ഇത്തരക്കാര് അവരുടെ ലൈഫിൽ ഒരു ആവശ്യവുമില്ലാത്ത സാധനങ്ങൾ എന്നെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതി വാങ്ങിച്ചു കൂട്ടും അല്ലെങ്കിൽ എവിടുന്നെങ്കിലും ശേഖരിച്ചു വയ്ക്കും. എന്നെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതി ഒരു പേപ്പർ തുണ്ടു പോലും ഇവർ കളയില്ല.
ഇത്തരക്കാരുടെ കുടുംബത്തിൽ ഇതുമായി ബന്ധപ്പെട്ടു പ്രശ്നങ്ങൾ ഉണ്ടായിരിക്കും. അവരുടെ മക്കൾ, ഭർത്താവ്, ഭാര്യ, മാതാപിതാക്കൾ എല്ലാവരും ഇവരുടെ ഇതുപോലെയുള്ള പ്രവർത്തിക്കു എതിരായിരിക്കും. ഇവർ മറ്റുള്ളവരെ ഇപ്പോഴും സംശയത്തോടെ ആയിരിക്കും നോക്കുന്നത് . ശേഖരിച്ചു വച്ചിരിക്കുന്ന സാധനങ്ങൾ എന്തെങ്കിലും ഞാൻ അറിയാതെ എടുക്കുന്നുണ്ടോ, കളയുന്നുണ്ടോ എന്നൊക്കെ എപ്പോഴും നോക്കിക്കൊണ്ടിരിക്കും. ഇവർ ഇതിനെക്കുറിച്ച് എപ്പോഴും ആലോചിച്ചു ആകുലപ്പെട്ടുകൊണ്ടിരിക്കും.
ഹോർഡിംഗ് ഡിസോർഡറിന്റെ ലക്ഷണങ്ങൾ
അനാവശ്യ വസ്തുക്കളുടെ ശേഖരണം – വ്യക്തികൾക്ക് അനാവശ്യമായ വസ്തുക്കൾ ശേഖരിക്കുകായും അവയെ ഉപേക്ഷിക്കാൻ കഴിയാത്തതുമായ അവസ്ഥ.
വസ്തുക്കൾ അടുക്കും ചിട്ടയുമില്ലാതെ വീടിന്റെ വിവിധ ഭാഗങ്ങളിൽ വസ്തുക്കൾ നിറഞ്ഞു ഇടുന്നത്.
സാമൂഹിക, തൊഴിൽ, അല്ലെങ്കിൽ മറ്റ് പ്രവർത്തനങ്ങളിൽ തടസ്സം – ഹോർഡിംഗ് ബിഹേവിയർ വ്യക്തിയുടെ സാമൂഹിക ജീവിതത്തെയും തൊഴിൽ പ്രവർത്തനങ്ങളെയും ബാധിക്കുന്നു.
“ഒരു ദിവസം” ആവശ്യമാകും എന്ന ഭയത്താൽ വസ്തുക്കളെ വിട്ടുകൊടുക്കാൻ കഴിയാത്തത്
ഒരു വ്യക്തിയുടെയോ ജീവിത സംഭവത്തിന്റെയോ ഓർമ്മകൾക്കായി അനാവശ്യ വസ്തുക്കൾ ശേഖരിക്കുന്നത്.
ഹോർഡിംഗ് ഡിസോർഡറിന്റെ കാരണങ്ങൾ
ഹോർഡിംഗ് ഡിസോർഡറിന്റെ കാരണങ്ങൾ പലതും ആകാം:
ജനിതക ഘടകങ്ങൾ: ചില വ്യക്തികൾക്ക് ഹോർഡിംഗ് ഡിസോർഡർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
മാനസികാരോഗ്യ പ്രശ്നങ്ങൾ: ഡിപ്രഷൻ, ആംഗ്സൈറ്റി തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ ഹോർഡിംഗ് ബിഹേവിയറിനൊപ്പം കാണപ്പെടാം.
ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ: പ്രിയപ്പെട്ടവരുടെ നഷ്ടം, തൊഴിൽ നഷ്ടം തുടങ്ങിയ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ ഹോർഡിംഗ് ബിഹേവിയറിന് കാരണമാകാം.
ഇതിനെക്കുറിച്ച് കേൾക്കുമ്പോൾ ചിലർക്കെങ്കിലും മനസ്സിൽ തോന്നാം എനിക്ക് ഹോർഡിങ് ഉണ്ടോയെന്ന്. ആവശ്യമുള്ളതും അവർക്കു താല്പര്യമുള്ളതുമായ വസ്തുക്കൾ വാങ്ങി വെക്കുകയും അത് അടുക്കും ചിട്ടയോടും കൂടെ വെക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർ ഈ വിഭാഗത്തിൽ വരുന്നവരല്ല, ഉദാഹരണത്തിന് സ്റ്റാമ്പ് ശേഖരിക്കുന്നവർ ഒക്കെ, അവരെ കളക്ടര്സ് എന്നാണ് വിളിക്കുന്നത്.
ഹോർഡിംഗ് ഡിസോർഡർ ഒരു ഗുരുതരമായ മാനസികാരോഗ്യ പ്രശ്നമാണ്. ഇത് വ്യക്തിയുടെ ജീവിത നിലവാരത്തെയും കുടുംബ ജീവിതത്തെയും ഗൗരവമായി ബാധിക്കുന്നു. എന്നാൽ, ഇതിന് ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്, അതിലൂടെ വ്യക്തികൾക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താൻ കഴിയും.