കൗമാരക്കാരായ കുട്ടികളിൽ ഇക്കാലത്തു കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അപക്വമായ പ്രണയബന്ധങ്ങൾ (immature romantic relationship). ഈ പ്രായത്തിൽ കുട്ടികൾക്ക് എതിർലിംഗങ്ങളിൽ പെടുന്ന ഒരു വ്യക്തിയോട് തോന്നുന്ന താല്പര്യം, അല്ലെങ്കിൽ ഒരു തരം ആകർഷണം തികച്ചും സ്വാഭാവികം മാത്രമാണ്.
കൗമാരകാലത്ത് കുട്ടികളിലുണ്ടാകുന്ന Hormonal changes ആണ് ഇത്തരം ചിന്തകളിലേക്ക് അവരെ നയിക്കുന്ന മൂലകാരണം. ഇത് കൂടാതെ, സുഹൃത്തുക്കൾക്ക് ഒരു വ്യക്തിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിയുന്ന സമയമാണ് അയാളുടെ adolescent age (കൗമാരം).
എതിർലിംഗങ്ങളിൽ പെട്ട രണ്ടു വ്യക്തികൾക്ക് പരസ്പരം തോന്നുന്ന ആകർഷണം തികച്ചും പ്രകൃതിദത്തമായ ഒരു മാറ്റം മാത്രമാണ്. ഈ ആകർഷണം ഒരാൾക്ക് ആരോട് വേണമെങ്കിലും തോന്നാം. അതേസമയം തന്നെ, ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾ അവർ തിരഞ്ഞെടുക്കുന്ന പങ്കാളിയുടെ വിദ്യാഭ്യാസം, ജോലി, കുടുംബത്തിലെ മറ്റു സാഹചര്യങ്ങൾ എന്നീ പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് ചിന്തിക്കാറേയില്ല.
അതിനാൽ, മാതാപിതാക്കൾ ശ്രദ്ധിക്കുക! അപക്വമായ ബന്ധങ്ങളിൽ നിന്നുണ്ടാകുന്ന വൈകാരിക സമ്മർദ്ധങ്ങളിലേക്കും, ചൂഷണങ്ങളിലേക്കും നിങ്ങളുടെ കുട്ടിയും ഉൾപെടുവാൻ സാധ്യതയുണ്ട്.
നിങ്ങളുടെ മകൾ അല്ലെങ്കിൽ മകൻ ഇത്തരത്തിൽ ഒരു പ്രശ്നത്തിലാണോ? എങ്കിൽ അത് ഏറ്റവും ആദ്യം തിരിച്ചറിയാൻ കഴിയുന്നതും നിങ്ങൾക്ക് തന്നെയായിരിക്കും. പഠനകാര്യങ്ങളിൽ താല്പര്യം കുറയുക, മാതാപിതാക്കളോടുള്ള ഇവരുടെ പെരുമാറ്റത്തിലെ പെട്ടെന്നുള്ള മാറ്റം എന്നിവ ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ പ്രാരംഭ ലക്ഷണങ്ങളാണ്. പിന്നീട് പ്രിയപ്പെട്ട മാതാപിതാക്കൾ അവരുടെ ഏറ്റവും വലിയ ശത്രുക്കളായി മാറും.
ഇത്തരം എന്തെങ്കിലും ഒരു മാറ്റം നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിൽ അവരോടു നിങ്ങൾ വ്യത്യസ്തമായ ഒരു സമീപനം സ്വീകരിച്ചു നോക്കൂ …
മക്കളുടെ സുഹൃത്താവുക
നിങ്ങളോടു സ്വാതത്ര്യത്തോടെ ഇടപെടുവാൻ അവസരമൊരുക്കുക, അവർ എല്ലാം തുറന്നു പറയട്ടെ
നിങ്ങളോടു മോശമായി പെരുമാറുന്നുണ്ടോ? അവർ എന്തോ പ്രശ്നത്തിൽ പെട്ടിട്ടുണ്ടെന്നു മനസിലാക്കുക നിങ്ങളുടെ നിയന്ത്രണങ്ങൾക്കും അപ്പുറത്തേക്ക് പ്രശ്നങ്ങൾ വളർന്നിട്ടുണ്ടെന്നു ബോധ്യപ്പെട്ടാൽ, കുട്ടിയെ ഒരു കൗൺസിലറുടെ അടുത്തെത്തിക്കുക. ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ professionally trained ആയ counselors ഏറ്റവും ഫലപ്രദമായ therapies വഴി കുട്ടിയെ മാറ്റിയെടുത്തിരിക്കും.
കുട്ടിക്ക് പങ്കാളിയോട് തോന്നുന്ന വൈകാരിക ബന്ധത്തിൽ നിന്നും മോചിപ്പിക്കുവാൻ Effective Chord cutting therapy sessions ഉപയോഗിക്കാം.ഇത് കൂടാതെ പെട്ടെന്നുള്ള മാറ്റത്തിനായി ഉപയോഗിക്കുന്ന therapiesഇവയൊക്കെയാണ്:
- Time traveling
- Deep hypnotism
- Cognitive Behavioral Therapy
Hold their hands, to protect them from immature love affairs…