നിങ്ങൾക്ക് കുഞ്ഞുണ്ടായി കഴിഞ്ഞതിനു ശേഷം സങ്കടം രണ്ടാഴ്ച കഴിഞ്ഞിട്ടും നിരന്തരമായി ഉണ്ടോ?
നിരന്തരമായി കരച്ചിൽ വരുന്നുണ്ടോ കുഞ്ഞുണ്ടായതിനു ശേഷം?
നിങ്ങളുടെ വികാരങ്ങൾ പ്രത്യേകിച്ച് കാരണമില്ലാതെ മാറുന്നുണ്ടോ?
നിങ്ങളുടെ കുഞ്ഞിന് കുഞ്ഞുമായി മാനസികമായ അടുപ്പം ഉണ്ടാക്കാൻ ബുദ്ധിമുട്ട് വരുന്നുണ്ടോ?
കുഞ്ഞിനെ കെയർ ചെയ്യാൻ താല്പര്യവും കുറയുന്നുണ്ടോ?
നിങ്ങളുടെ ബന്ധങ്ങളിൽ നിന്നും നിങ്ങൾ അകൽച്ച പാലിക്കുന്നുണ്ടോ?
നിങ്ങളുടെ ഉറക്കം കുറയുകയോ അല്ലെങ്കിൽ കൂടുതലായി ഉറക്കം വരുകയോ ചെയ്യുന്നുണ്ടോ?
നിങ്ങളുടെ വിശപ്പിന്റെ അളവ് കുറയുന്നുണ്ടോ അല്ലെങ്കിൽ ഭക്ഷണത്തിനോട് താല്പര്യം കുറയുന്നുണ്ടോ?
എപ്പോഴും നിങ്ങൾക്ക് തളർച്ച തോന്നുകയോ കിടക്കാനോ തോന്നുന്നുണ്ടോ?
സാധാരണയായി സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ സന്തോഷം കിട്ടുന്നുണ്ടോ?
പെട്ടെന്ന് തന്നെ അസ്വസ്ഥതയും പൊട്ടിത്തെറിക്കാനും തോന്നുന്നുണ്ടോ?
നിയന്ത്രിക്കാൻ പറ്റാത്ത അരിശം തോന്നുന്നുണ്ടോ?
നിരന്തരമായി പാർട്ണറിനോടും വീട്ടുകാരോടും വഴക്കുണ്ടാക്കാൻ തോന്നുന്നുണ്ടോ?
നിങ്ങളുടെ ആത്മവിശ്വാസം കുറയുകയും ഭാവിയെക്കുറിച്ച് പ്രതീക്ഷ ഇല്ലായ്മയും കഴിഞ്ഞുപോയ ജീവിതത്തിലെ ഓർത്ത് ഒന്നും ശരിയായില്ല,ഞാൻ ചെയ്തത് തെറ്റിപ്പോയി എന്ന് തോന്നലും വരുന്നുണ്ടോ?
നിങ്ങൾക്ക് കുഞ്ഞിനെ എങ്ങനെ വളർത്തും എന്ന് നിരന്തരമായി ചിന്തിക്കുകയും വെപ്രാളപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്നുണ്ടോ?
നിങ്ങളുടെ ശ്രദ്ധിക്കാനുള്ള കഴിവ് കുറയുന്നുണ്ടോ? അതിനോടൊപ്പം തന്നെ മറവി വരുന്നുണ്ടോ?
നിങ്ങൾ ചെയ്യുന്ന ഒരു കാര്യത്തിൽ ശ്രദ്ധിച്ച് പല വിചാര ചിന്തകൾ ഇല്ലാതെ എല്ലാ കാര്യങ്ങളും ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ?
നിരന്തരമായി നിങ്ങൾക്ക് മരിക്കുവാനുള്ള ചിന്തകൾ വരുന്നുണ്ടോ? മരിക്കുവാനുള്ള വഴികളെ കുറിച്ച് ചിന്തിക്കുന്നുണ്ടോ?
നിങ്ങളുടെ കുട്ടിനെ ഉപദ്രവിക്കുവാനോ കുട്ടീയെ ഒഴിവാക്കാനോ, കൊല്ലാനോ ചിന്തിക്കുന്നുണ്ടോ?
നിങ്ങളുടെ കുട്ടി ഒരു ശല്യമാണ് എന്ന ചിന്ത നിങ്ങൾക്ക് വരുന്നുണ്ടോ?