ഞെട്ടിപ്പിക്കുന്നതോ, അപകടകരമായതോ, ഭയപ്പെടുത്തുന്നതോ ആയ സംഭവങ്ങൾക്കോ കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടുണ്ടോ? (പ്രിയപ്പെട്ട ആളുകളുട മരണം, അപകടങ്ങൾ, ലൈംഗിക അതിക്രമം, ഗുരുതരമായ പരിക്കുകൾ, കൊലപാതകം, അക്രമങ്ങൾ ഇതേപോലെ ഉള്ളത് )
ഈ സംഭവം നടന്നതിന് ശേഷം, നിങ്ങൾക്ക് ആവർത്തിച്ചുള്ള സ്വമേധയാ ഉള്ള ഓർമ്മകളോ സ്വപ്നങ്ങളോ അനുഭവപ്പെടുന്നുണ്ടോ?
ആഘാതകരമായ സംഭവത്തെക്കുറിച്ച് നിങ്ങളെ ഓർമ്മിപ്പിക്കുന്ന കാഴ്ചകൾ, ശബ്ദങ്ങൾ, ഗന്ധങ്ങൾ അല്ലെങ്കിൽ വികാരങ്ങൾ എന്നിവയാൽ നിങ്ങൾ വിഷമിക്കുന്നുണ്ടോ?
ആഘാതകരമായ സംഭവത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ?
ആഘാതകരമായ സംഭവവുമായി ബന്ധപ്പെട്ട ആളുകളെ കാണാനോ സ്ഥലങ്ങളിലേക്ക് പോകാനോ വസ്തുക്കളെ കാണാനോ നിങ്ങൾ ശ്രമിക്കാറുണ്ടോ?
ആഘാതകരമായ സംഭവത്തിന്റെ ഒരു പ്രധാന ഭാഗം ഓർക്കുന്നതിൽ നിങ്ങൾക്ക് പ്രശ്നമുണ്ടോ?
സംഭവം കാരണം, ആരെയും വിശ്വസിക്കാൻ കഴിയില്ലെന്ന് നിങ്ങൾ ഇപ്പോൾ വിശ്വസിക്കുന്നുണ്ടോ?
സംഭവത്തിന് നിങ്ങൾ സ്വയം കുറ്റപ്പെടുത്തുന്നുണ്ടോ?
ആഘാതകരമായ സംഭവത്തെക്കുറിച്ച് നിങ്ങൾക്ക് ഭയമോ കുറ്റബോധമോ ലജ്ജയോ തോന്നുന്നുണ്ടോ?
ആഘാതകരമായ സംഭവത്തിന് മുമ്പ് നിങ്ങൾ ആസ്വദിച്ച് ചെയ്തു കൊണ്ടിരുന്ന പ്രവർത്തനങ്ങളിൽ ഇപ്പോൾ നിങ്ങൾ താല്പര്യം കാണിക്കുന്നുണ്ടോ?
നിങ്ങൾക്ക് ആളുകളുമായി ബന്ധം വേർപെടുത്തിയതായി / അകൽച്ച കാണിക്കുന്നതായി തോന്നുന്നുണ്ടോ?
നിങ്ങൾക്ക് സന്തോഷമോ സംതൃപ്തിയോ സ്നേഹമോ അനുഭവപ്പെടുന്നത് വളരെ ബുദ്ധിമുട്ടാണോ?
ആഘാതകരമായ സംഭവം സംഭവിക്കുന്നതിന് മുമ്പുള്ളതിനേക്കാൾ ദേഷ്യം ഇപ്പോൾ തോന്നുന്നുണ്ടോ?
നിങ്ങൾ കൂടുതൽ സ്വയം നശിപ്പിക്കുന്ന / ഇപ്പോഴും സ്വയം കുറ്റപെടുത്തികൊണ്ടിരിക്കുന്ന ആളാണോ?
നിങ്ങൾ എപ്പോഴും എന്തെങ്കിലും സംഭവിക്കുമെന്നോർത്തു ജാഗ്രതയിലാണോ?
നിങ്ങൾക്ക് ഉറക്കത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ?
ഈ പ്രശ്നങ്ങൾ നിങ്ങളുടെ ബന്ധങ്ങളിലോ ജോലിയിലോ സ്കൂളിലോ കാര്യമായ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിട്ടുണ്ടോ?
എന്തെങ്കിലും ഒരു സംഭവം നടക്കുമ്പോൾ അവിടുന്ന് ഒഴിഞ്ഞു മാറി നിൽക്കാറുണ്ടോ? (മരണവീടുകൾ സന്ദർശിക്കാതിരിക്കുക, വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ/മലമ്പ്രദേശങ്ങൾ ഇങ്ങനെയുള്ള ചില സ്ഥലങ്ങളിൽ യാത്ര പോകാതെയിരിക്കുക, ചില വാഹനങ്ങളിൽ മാത്രം കയറാതെയിരിക്കുക ഇതേപോലെ..)
തനിച്ചു വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോകാൻ ബുദ്ധിമുട്ടുണ്ടോ?
ഈ സംഭവത്തിന് ശേഷം ആളുകൾ കൂടുന്ന സ്ഥലങ്ങളിൽ പങ്കെടുക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?
ഈ സംഭവത്തിന് ശേഷം നിങ്ങൾക്കു വെപ്രാളം കൂടുന്നതായി തോന്നുന്നുണ്ടോ?
ഈ സംഭവത്തിന് ശേഷം നിങ്ങൾക്കു കൂടുതൽ സങ്കടം വരുന്നുണ്ടോ?