നിങ്ങൾ പലപ്പോഴും നിങ്ങളുടെ ശാരീരിക സവിശേഷതകൾ മനഃപൂർവം പരിശോധിക്കാറുണ്ടോ? അതായത് ഒരു കണ്ണാടി അല്ലെങ്കിൽ ഒരു കണ്ണാടി പോലെയുള്ള മറ്റ് പ്രതിഫലന പ്രതലങ്ങൾ.
നിങ്ങളുടെ ശരീര സവിശേഷതകൾ "ശരിയല്ല", വൃത്തികെട്ടതോ അല്ലെങ്കിൽ ആകർഷകമല്ലാത്തതോ ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?
നിങ്ങളുടെ ശരീര പ്രകൃതി കാരണം പലപ്പോഴും വലിയ വിഷമം ഉണ്ടാക്കുന്നുണ്ടോ? മെലിഞ്ഞരിക്കുന്നതു, തടിച്ചിരിക്കുന്നതു അതേപോലെ..
നിങ്ങളുടെ ശരീര പ്രകൃതിയെകുറിച്ചുള്ള അല്ലെങ്കിൽ ശരീരത്തിലെ ഏതെങ്കിലും പോരായ്മയെക്കുറിച്ചുള്ള ചിന്തകൾ, വികാരങ്ങൾ ചില പ്രവർത്തനങ്ങളോ സാഹചര്യങ്ങളോ ഒഴിവാക്കാൻ പലപ്പോഴും നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ?
നിങ്ങളുടെ ശരീര പ്രകൃതിയെകുറിച്ചുള്ള അല്ലെങ്കിൽ ശരീരത്തിലെ ഏതെങ്കിലും പോരായ്മയെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടോ?
നിങ്ങളുടെ ശരീര സവിശേഷതകളെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം നിങ്ങളുടെ വ്യക്തിബന്ധങ്ങളെ ബാധിക്കുമോ? അതായത് എന്റെ ശരീരത്തിൽ ഈയൊരു പ്രശ്നമുള്ളതു കൊണ്ടു എനിക്ക് പങ്കെടുക്കാൻ പറ്റില്ല, പ്രവർത്തനങ്ങളിൽ നിന്ന് പിൻവാങ്ങൽ, വാദങ്ങൾ, വികാരങ്ങൾ പ്രകടിപ്പിക്കൽ അതെ പോലെ
നിങ്ങളുടെ ശരീര സവിശേഷതകളെക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം നിങ്ങളുടെ വ്യക്തിജീവിതത്തെ ബാധിക്കാറുണ്ടോ? ജോലിക്കു /സ്‌കൂളിൽ/കോളേജിൽ പോകാനുള്ള ബുദ്ധിമുട്ട്
നിങ്ങളുടെ ശരീര സവിശേഷതകളെക്കുറിച്ചുള്ള നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ സാമൂഹിക ജീവിതത്തെ സ്വാധീനിക്കുന്നുണ്ടോ? അതായത് മറ്റ് ആളുകളുമായി ഇടപഴകുക, അത്താഴത്തിന് / ഇവന്റുകൾക്ക് പോകുക, മറ്റു പൊതു പരിപാടികളിൽ പങ്കെടുക്കുക
നിങ്ങളുടെ ശരീരത്തിന്റെ ഈ ഒരു പ്രശനം കാരണം നിങ്ങളുടെ ആത്മവിശ്വാസം കുറയുന്നുണ്ടോ? ഉദാഹരണത്തിണ് എന്റെ മുഖത്തെല്ലാം പാടുകളാണ്, അതുകൊണ്ടു എനിക്ക് പുറത്തൊക്കെ പോകാൻ മടിയാണ്... ഇങ്ങനെയുള്ള ചിന്തകൾ
നിങ്ങളുടെ ശരീരത്തെ എപ്പോഴും മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യാറുണ്ടോ? അവളെ കണ്ടോ കാണാൻ എന്ത് ഭംഗിയാണ്, ഞാൻ അതിന്റെ അടുത്ത് പോലും വരില്ല, എനിക്ക് അവളുടെ അടുത്ത് നീക്കാനുള്ള യോഗ്യത പോലുമില്ല. ഇതേപോലെ
അമിതമായി മേക്കപ്പ് ഇടാറുണ്ടോ? മേക്കപ്പ് ഇല്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത മനസികാവസ്ഥയുണ്ടോ?
പലപ്പോഴും കണ്ണാടികളും മറ്റ് പ്രതിഫലിപ്പിക്കുന്ന വസ്തുക്കളും ഒഴിവാക്കുന്നുണ്ടോ?
ഫോട്ടോ എടുക്കുന്നതിൽ നിന്നും ഒഴിഞ്ഞു മാറാറുണ്ടോ?
നിങ്ങളുടെ ശരീരം വണ്ണം വയ്ക്കുന്നു എന്ന് കരുതി ഭക്ഷണം ഒഴിവാക്കുന്നുണ്ടോ?
നിങ്ങളുടെ ശരീരത്തിലെ ഈ ഭാഗത്തിന്റെ ഒരു പ്രശ്‍നം കാരണമാണ് എന്റെ ജീവിതമിങ്ങനെ ആയത്, അല്ലെങ്കിൽ എല്ലാ കുഴപ്പങ്ങൾക്കും കാരണം. ഇതേപോലെ അമിതമായ ചിന്തകൾ വരാറുണ്ടോ?