നിങ്ങളുടെ കുട്ടിയുടെ വികൃതികൾ പരിധി വിടുന്നുണ്ടോ? അവഗണിക്കരുത്, തീർച്ചയായും ഇത് ശ്രദ്ധിക്കുക!

child behavioural problems

ഏതാനും ദിവസങ്ങൾക്കു മുൻപ് വിദ്യാസമ്പന്നരായ രണ്ടു ദമ്പതികൾ ഏഴാം ക്ലാസ്സുകാരനായ തങ്ങളുടെ മകനെയും ചേർത്തുപിടിച്ചുകൊണ്ടു എന്റെ മുൻപിലെത്തി. തുടർച്ചയായി കള്ളം പറയുക, ആക്രമണ സ്വഭാവം, നശീകരണ സ്വഭാവം, പ്രകോപനപരമായ രീതിയിലുള്ള പെരുമാറ്റം ഇവയൊക്കെയായിരുന്നു ഈ കുട്ടിയുടെ പ്രശ്നങ്ങൾ.

പറയുന്ന കള്ളങ്ങളെ പുതിയകള്ളങ്ങൾ നിരത്തി വിദഗ്ധമായ രീതിയിൽ മാസങ്ങളോളം സാധൂകരിക്കാൻ അവനു കഴിയുമായിരുന്നു. തെറ്റുകളെ അംഗീകരിക്കാൻ കഴിയാതിരുന്ന അവൻ, കയ്യോടെ പിടിക്കപ്പെടുമ്പോൾ മാത്രം sorry എന്ന് പറഞ്ഞുഒഴിഞ്ഞു മാറുകയായിരുന്നു രീതി.

സ്കൂളിൽ വച്ച് സഹപാഠിയെ ഫ്ലാസ്ക്കിൽ നിന്നു നിർബന്ധപൂർവം തിളച്ച വെള്ളം കുടിപ്പിക്കുക, വളർത്തു മൃഗങ്ങളെ ക്രൂരമായി ഉപദ്രവിക്കുക തുടങ്ങിയ ശീലങ്ങളും വന്യമായ രീതിയിലുള്ള ആക്രമണ സ്വഭാവവും ഈ കുട്ടി പ്രകടിപ്പിച്ചുപോന്നു. കുട്ടിയുടെ സ്വഭാവത്തിൽ ഒരു psychological irregularitiesഉം മാതാപിതാക്കൾ എന്റെ ശ്രദ്ധയിൽ പെടുത്തി. അടുത്ത നിമിഷത്തിൽ കുട്ടിയുടെ സ്വഭാവംപ്രവചിക്കുക അസാധ്യമായിരുന്നു.

school-ലും വീട്ടിലും ഒരു തരത്തിലുള്ള rules-ഉം അനുസരിക്കാൻ തയ്യാറാകാതിരുന്ന ഈ കുട്ടിയിൽ ഉയർന്നനിലയിൽ hyperactivity പ്രകടമായിരുന്നു.

ഈപ്രായത്തിൽ തന്നെ കുട്ടി ലൈംഗിക വിഷയങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുകയും, മണിക്കൂറുകളോളം blue films കാണുകയും ചെയ്തുകൊണ്ടിരുന്നു. School hours -ൽ പോലും കുട്ടി ഒരു sexual hallucinationൽ ആയിരിക്കുകയും, സഹപാഠികളുമായി ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുവാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ഈ കേസിൽ mental status examination ഉം Rorschach inkblot test ഉം വഴി ഞാൻ ഒരു diagnostic appraisalലേക്ക് വന്നു. അതിനു ശേഷം തുടർച്ചയായി അധ്യാപകരും, മാതാപിതാക്കളും സഹപാഠികളുമായി സംസാരിച്ചു ഞാൻ താഴെ പറയുന്ന conclusion ലേക്ക് എത്തി:

The boy was attention deficit hyperactive with features of impulsive control disorder

Therapy:

  • കുട്ടിയുടെ രോഗാവസ്ഥയെ ലഘൂകരിക്കാൻ systematic, patient psychological approaches ഉപയോഗിക്കാം.
  • Cognitive Behavioral therapy, neurolingustic programming and Behavioral therapy: സ്വഭാവ വൈകല്യങ്ങളെ സാധാരണ രീതിയിലേക്ക് കൊണ്ട് വരുവാൻ
  • Family intervention methods, Attention enhancement therapy and some simple concentration exercises

നിങ്ങളുടെ കുട്ടിയുടെ പ്രശ്നങ്ങളെ നേരിടുവാൻ ക്ഷമയോടെ ഒരു കൈത്താങ്ങ് മാത്രം മതി, മാറ്റം ഉറപ്പാണ് !

Book a Session

Not sure what kind of
care you need?

Tell us a bit about your concern, and our team will guide you to the right therapist or service.

Scroll to Top