നിങ്ങളുടെ കുട്ടി ഹൈപെറാക്ടിവ് ആണോ ? പഠനത്തിൽ ഏകാഗ്രത നഷ്ട്ടപ്പെടുന്നുണ്ടോ ?

hyperactive child behaviour

പൊതുവെ കണക്കിലേറെ പ്രസരിപ്പും ഉന്മേഷവും കുഞ്ഞുങ്ങളുടെ സ്വഭാവ വിശേഷതകളാണ്. നാം അത് ആസ്വദിക്കുകയും കുട്ടിയുടെ സന്തോഷത്തിൽ പങ്കു ചേരുകയും ചെയ്യാറുണ്ട്.. എന്നാൽ ഈ പ്രസരിപ്പ് കുട്ടിയിൽ ഒരളവിൽ കവിയുന്നുണ്ടോ? അത് കുട്ടിയുടെ സ്വഭാവത്തെ എങ്ങനെ ബാധിക്കുന്നു?

ഇത്തരം ഒരു സാഹചര്യമാണ് ഞാൻ ഈ പറയുന്ന കേസ് സ്റ്റഡിയിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. പൊതുവായി കാണപ്പെടുകയും,എന്നാൽ മാതാപിതാക്കൾ ശ്രദ്ധിക്കാതെ പോകുകയും ചെയ്ത ചില സ്വഭാവ വൈകല്യങ്ങളാണ് ഈ കുട്ടിയിൽ ഉണ്ടായിരുന്നത്.

എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടി ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു. സമപ്രായക്കാരായ കുട്ടികളെ പോലെ പഠിക്കാനും, ശ്രദ്ധ കേന്ദ്രികരിക്കാനും അവനു കഴിയുന്നുണ്ടായിരുന്നില്ല. ക്രമാതീതമായ ഹൈപ്പർആക്ടിവിറ്റി ആയിരുന്നു കുട്ടിയുടെ പ്രശ്നം.ഭക്ഷണം പോലും ഒഴിവാക്കി അവധി ദിവസങ്ങളിൽ മുഴുവൻ സമയവും കളിക്കാനായിരുന്നു അവനു താല്പര്യം. തുടർച്ചയയായി 10 മിനിറ്റ് നേരം പോലും പഠന മേശയ്ക്ക് മുന്നിലിരിക്കാൻ ബുദ്ധിമുട്ടിയിരുന്ന കുട്ടി, തുടരെ ബാത്‌റൂമിൽ പോകാനും വെള്ളം കുടിക്കാനും ആവശ്യപ്പെട്ടു സമയം പാഴാക്കിക്കൊണ്ടിരുന്നു.

കുട്ടിയോടും മാതാപിതാക്കളോടും സംസാരിച്ചു കഴിഞ്ഞപ്പോൾ Attention Deficit with Hyperactivity Disorder(ADHD) യുടെ ലക്ഷണങ്ങളാണ് ഞാൻ തിരിച്ചറിഞ്ഞത്. ഇങ്ങനെ ഉള്ള കുട്ടികൾക്ക് ശ്രദ്ധ കേന്ദ്രികരിക്കാനും പഠിക്കാനും ഒക്കെ ബുദ്ധിമുട്ടു അനുഭവപ്പെടും.

നിങ്ങളുടെ കുട്ടിയ്ക്ക് പഠനവൈകല്യങ്ങളുണ്ടോ എന്ന് സംശയം തോന്നിത്തുടങ്ങുമ്പോൾ തന്നെ ഒട്ടും മടിയാതെ ഒരു ചൈൽഡ് കൗൺസിലെറിനെ സമീപിക്കുകയും കുട്ടിയുടെ ബുദ്ധിമുട്ടിനെ പറ്റി സംസാരിക്കുകയും ചെയ്യുക.

പരിഹാര മാർഗങ്ങൾ :

  • Lifecareൽ കൗൺസിലിങ് നൽകുന്നതിനൊപ്പം ഇത്തരം പ്രശ്നങ്ങൾക്ക് പാർശ്വഫലങ്ങൾ ഇല്ലാത്ത ഹോമിയോ മരുന്നുകളും നൽകുന്നു.
  • Attention and concentration Enhancement therapies: Special activities, helps the child to normalize the learning disabilities.
  • പ്രത്യേക തരത്തിലുള്ള ചില ഭക്ഷണ നിയന്ത്രണങ്ങൾ ( ഉദാ: തലച്ചോറിലുണ്ടാകുന്ന ചില ഹോർമോൺ നിയന്ത്രണത്തിനായി, പാകം ചെയ്യാത്ത പച്ചക്കറികൾ ഉപയോഗിച്ചുള്ള സാലഡുകൾ ഒഴിവാക്കുക)

Book a Session

Not sure what kind of
care you need?

Tell us a bit about your concern, and our team will guide you to the right therapist or service.

Scroll to Top