Johan, 17വയസ് .
അനിയന്ത്രിതവും, അപകടകരവുമായ അവസ്ഥയിലാണ് Johanനെയും കൊണ്ടു രക്ഷിതാക്കൾ എനിക്ക് മുന്നിലെത്തുന്നത്.
Johan പ്രകടിപ്പിച്ച ലക്ഷണങ്ങൾ:
കുട്ടിയുടെ സ്വഭാവത്തിലെ അസഹ്യമായ ചില രീതികൾ ശ്രദ്ധയിൽ പെട്ടപ്പോഴാണ് Johan-നു കൗൺസിലിങ് നൽകുവാൻ രക്ഷിതാക്കൾ തീരുമാനിച്ചത്.
- അമിതമായ mobile ഉപയോഗം
- Online gaming
- ഇത് നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ mobile-ഉം TV-ഉം എറിഞ്ഞു പൊട്ടിച്ചു
- ദേഷ്യം വന്നാൽ violent ആകും
- അമ്മയെ ഉപദ്രവിക്കുകയും തെറി പറയുകയും ചെയ്യും
- ആത്മഹത്യ പ്രവണത (ശകാരിച്ചാലോ, ദേഷ്യം വരുമ്പോഴോ)
- Bad relation with parents
- എടുത്തു ചാടി തീരുമാനങ്ങൾ എടുക്കുക
- പെട്ടെന്ന് കോപം വരിക
- വീട്ടിൽ നിന്നും ഇറങ്ങി പോവുക
- അനുസരണയില്ലാഴ്മ
- നിയമങ്ങൾപാലിക്കാൻ വിസമ്മതിക്കുക
- എന്ത് പറഞ്ഞാലും എതിർക്കുക
- പിടിവാശി
- പഠനത്തിൽ വളരെ പിറകോട്ടാണ്
- Class cut ചെയ്യൽ
- തുടർച്ചയായി കള്ളം പറയുക
- വീട്ടിനുള്ളിൽ തന്നെ പതുങ്ങിയിരിക്കുക (3 വയസ്സ് മുതൽ)
- Sad mood
- രഹസ്യ സ്വഭാവം
- അമിതമായി പണം ചിലവാക്കുക
- മാതാപിതാക്കളെ ഭീഷണിപ്പെടുത്തുക
Diagnose ചെയ്തു കണ്ടെത്തിയ issues:
- പഠനവൈകല്യം
- സ്വഭാവവൈകല്യം
- ADHD
- Impulsivity (after the age of 16, this will change to border line personality disorder)
Johan-നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുവാൻ വേണ്ടി IQLD test നടത്തി. കൂടാതെ English medicines തുടങ്ങി. Psychotherapy, Behaviour therapy എന്നിവയും ചെയ്യുന്നു.
Johan ഇപ്പോൾ പുതിയൊരു ജീവിതത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ് എന്ന് വളരെ സന്തോഷപൂർവം ഞാൻ നിങ്ങളെ അറിയിക്കുകയാണ്.
Note: സാമൂഹിക സേവനാർദ്ധം, മാതാപിതാക്കളുടെ അറിവിലേക്കായി ഈ case study share ചെയ്തിരിക്കുന്നു. Case -കളുടെ രഹസ്യസ്വഭാവം കണക്കിലെടുത്തു വ്യക്തിപരമായ വിവരങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
നിങ്ങളുടെ കുട്ടിക്ക് ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നം ശ്രദ്ധയിൽ പെട്ടാൽ പെട്ടെന്ന് തന്നെ ഒരു professional counsellor -റുടെ വിദഗ്ദ്ധോപദേശം തേടേണ്ടത് വളരെ അത്യാവശ്യമാണ്.