അച്ഛനമ്മമാരുടെ കണ്ണിലുണ്ണിയായ ഒരു ഒമ്പതാം ക്ലാസ്സുകാരിയെ സംബന്ധിച്ചതാണ് ഈ case study. ഉദ്യോഗസ്ഥരായ മാതാപിതാക്കളും രണ്ടു സഹോദരൻമാരുമടങ്ങുന്ന കുടുംബം.
അമ്മയ്ക്ക് ഏക മകളോട് അഗാധമായ സ്നേഹമുണ്ട്. പക്ഷേ സ്വതവേ കാർക്കശ്യക്കാരിയായ അവർക്ക് തന്റെയുള്ളിലെ വാൽസല്യം പ്രകടിപ്പിക്കാനറിയില്ലായിരുന്നു. പെൺകുട്ടി, ഓരോ ചെറിയ കാര്യങ്ങൾക്ക് പോലും അമ്മയുടെ തല്ലും ശകാരങ്ങളും ഏറ്റു വളർന്നു വന്നു.
അങ്ങനെ, അമ്മയ്ക്ക് തന്നോട് സ്നേഹമില്ല എന്നൊരു മാനസികാവസ്ഥയിലേക്ക് കുട്ടി എത്തിച്ചേർന്നു
അങ്ങനെയിരിക്കെ, കുട്ടി Smule -ൽ ഒരു പാട്ടു പാടുകയും, ഒരു കൗമാരക്കാരൻ അതിനവളെ അഭിനന്ദിക്കുകയും ചെയ്തു. ഈ ബന്ധം ക്രമേണ selfiesഉം videosഉം പരസ്പരം കൈമാറുന്നതിലേക്കെത്തിച്ചേർന്നു, അങ്ങനെ പ്രണയത്തിലേക്കും!
കുട്ടിയിലെ ചില മാറ്റങ്ങൾ ക്രമേണ മാതാപിതാക്കൾ കണ്ടുപിടിക്കുകയും, Cyber Cellൽ അറിയിക്കുമെന്ന് മുന്നറിയിപ്പു നൽകിയപ്പോൾ കാമുകൻ പിന്മാറുകയും ചെയ്തു. എന്നാൽ പെൺകുട്ടി Facebook friendനെ അത്ര പെട്ടെന്ന് കൈ വിടാൻ തയ്യാറായിരുന്നില്ല. ഒടുവിൽ ആത്മഹത്യ ഭീഷണി മുഴക്കിയപ്പോൾ, അച്ഛനമ്മമാർ കുട്ടിക്ക് counselling service നൽകാൻ തീരുമാനമെടുത്തു.
കുട്ടിയുമായി സംസാരിച്ച ഞാൻ മനസിലാക്കിയത്, അമ്മയിൽ നിന്നും കിട്ടാത്ത സ്നേഹം ആ കൗമാരക്കാരനിൽ നിന്നും നേടിയെടുക്കുവാൻ ശ്രമിക്കുകയായിരുന്നു അവൾ.
ഇങ്ങനെയുള്ള അപക്വമായ പ്രണയബന്ധങ്ങളിൽ ചെന്നു ചാടുന്ന കുട്ടികളിൽ cord cutting therapy വഴി വൈകാരിക സമ്മർദ്ദങ്ങളെ ഒരു പരിധി വരെ നിയന്ത്രിച്ചു, ബന്ധം വേർപെടുത്തിയെടുക്കാൻ സാധിക്കും.
ഇത് കൂടാതെ താഴെ പറയുന്ന therapiesഉം വളരെയേറെ ഫലപ്രദമാണ്.
- Six step reframing therapy
- Depressive script therapy
- Anxiety removal therapy
- Sensitive to criticism therapy
- Time traveling therapy
- Cognitive behaviour therapy
മക്കളെ നിയന്ത്രിക്കുന്നത് നല്ലതാണ്, പക്ഷെ നിങ്ങൾ അവരെ സ്‌നേഹിക്കുന്നുണ്ടെന്ന് അവർ അറിഞ്ഞിരിക്കണം..
Let us be more Lovable!
For more informations, contact us
Life Care Counselling Centre for Women & Child Development
Maliyil Building, Near Arayiram Temple,
Peroor P.O. Samkranthi – Peroor Road,
Kottayam – 686 637
Phone: +91-8157882795, +91-7025788624
Email: info@lifecarecounselling.in