Cartoons, YouTube videos, games….
ഒരു Smart phone കൂടി കയ്യിലുണ്ടെങ്കിലോ?
അതെ. ഇന്നത്തെ തിരക്ക് പിടിച്ച ജീവിത സാഹചര്യങ്ങളിൽ കുട്ടികളെ നിയന്ത്രിച്ചു നിർത്താൻ അച്ഛനമ്മമാർ ഉപയോഗിക്കുന്ന ഒരു എളുപ്പ മാർഗമാണ് phone, TV, അല്ലെങ്കിൽ computer. പക്ഷെ, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടികളിൽ ഇത് ഒരു ശീലമായി വളരുന്നു. ഇതിനെ നമുക്ക് screen addiction disorder എന്ന് വിളിക്കാം.
തിരിച്ചറിയുക: എന്താണ് Screen Addiction Disorder?
ഫോൺ/മൊബൈൽ, ടി.വി, കമ്പ്യൂട്ടർ തുടങ്ങിയ Electronic Gadgets മാത്രം വിനോദോപാധികളായി തിരഞ്ഞെടുക്കാനുള്ള കുട്ടികളിലെ പ്രവണതയാണ് Screen Addiction Disorder. സമയപരിധി ഇല്ലാതെ കുട്ടികൾ ഈ ഉപകരണങ്ങൾക്ക് (devices) മുൻപിലായിരിക്കും. അവരുടെ താല്പര്യം കാർട്ടൂണുകൾ ആകാം, ഗെയിമുകൾ ആകാം, അതുമല്ലെങ്കിൽ അശ്ലീല വീഡിയോകൾ ആയിരിക്കാം. ഇതിന്റെ അന്തരഫലങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?
- Unable to limit the screen time
- Lack of sleep hygiene
- Delay of speech
- Poor social skills
- Forget the daily routine of taking food, studies, etc.
ക്രമേണ കുട്ടികളുടെ ദിനചര്യകൾ പോലും താളം തെറ്റുകയും,കുടുംബാംഗങ്ങളുമായിപ്പോലും സംസാരിക്കുവാൻ വിമുഖത കാട്ടുകയും ചെയ്യും.പഠന വിഷയങ്ങളിൽ ഏകാഗ്രത നഷ്ടപ്പെടുന്ന കുട്ടി പഠനത്തിൽ പിറകോട്ടു പോകുന്നു.ഇത് കൂടാതെ കുട്ടികൾ പലതരത്തിലുള്ള ശാരീരിക പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നു (pain and discomfort in the neck, spine, eyes, and fingers).
Screen Addiction Disorder: ലക്ഷണങ്ങൾ.
- ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ നിന്ന് കൊണ്ട് ഇത്തരം വിനോദോപാധികൾ ഉപയോഗിക്കാൻ പറ്റാതെ വരിക
- Off ചെയ്യാൻ ആവശ്യപ്പെടുമ്പോൾ വൈകാരികമായി പ്രതികരിക്കുക
- കുടുംബാംഗങ്ങളിൽ നിന്നും അകലുക
- Friends, story books എന്നിവയിൽ താല്പര്യം കുറയുക
- Anxiety
- depression
Clinical Solutions:
ഏറ്റവും ഫലപ്രദമായ പരിഹാരമാർഗം എന്താണെന്നറിയാമോ? നിയന്ത്രണം (Control)!
കുട്ടികളെ ഒരു നിശ്ചിത സമയം മാത്രം ഇത്തരം വിനോദോപാധികൾക്കായി അനുവദിക്കുക. എന്നാൽ കുട്ടി ഒരു addictionലേക്ക് എത്തി എന്ന് ബോധ്യപ്പെട്ടാൽ ഒരു child counselorടെ സേവനം തേടുന്നതായിരിക്കും അഭികാമ്യം.
ഇത്തരം പ്രശ്നത്തിന് ഏറ്റവും ഫലപ്രദമായ ഒരു പരിഹാരമാർഗമാണ് Six step framing therapy.
ഇത് കൂടാതെ കുട്ടിയുടെ വൈകാരികമായ മാറ്റങ്ങളെ നിയന്ത്രിക്കുവാൻ ഇനിപ്പറയുന്ന മാർഗങ്ങളും ഉപയോഗിക്കാം.
- Anxiety scripts
- Depression scripts
- Homeo medicines
- Anger management therapy
- Stress management therapy
- Reality therapy, etc.
ഈ പറഞ്ഞ therapies വഴി നിങ്ങളുടെ കുട്ടിയെ പഴയ പോലെ ഊർജസ്വലരാക്കി മാറ്റാൻ ഒരു professional child counselorനു അനായാസേന സാധിക്കും.
Help your child to enjoy his golden days!