ഭൂരിഭാഗം പേരും മറവി രോഗത്തെ അൽഷിമേഴ്‌സ് ആണ് എന്നൊക്കെയാ സാധാരണ പറയുന്നത്. ഡിമെൻഷ്യ, അൽഷിമേഴ്സ് എന്നീ പദങ്ങൾ പരസ്പരം മാറിമാറി ഉപയോഗിക്കാറുണ്ട്, എന്നാൽ യഥാർത്ഥത്തിൽ അവയ്ക്ക് വ്യത്യസ്ത അർത്ഥങ്ങളുണ്ട്. അൽഷിമേഴ്‌സ് ഒരു ന്യൂറോളജിക്കൽ ഡിസോർഡറാണ്, ഇത് തലച്ചോർ ചുരുങ്ങാനും മസ്തിഷ്ക കോശങ്ങൾ നശിക്കാനും കാരണമാകുന്നു.
ഡിമെൻഷ്യ ഒരു പ്രത്യേക രോഗമല്ല. വിശാലമായ രോഗലക്ഷണങ്ങളെ വിവരിക്കുന്ന ഒരു പദമാണിത് അല്ലെങ്കിൽ ഒരു അവസ്ഥ ആണെന്ന് പറയാം. ഈ രോഗലക്ഷണങ്ങൾ ദൈനംദിന പ്രവർത്തനങ്ങൾ സ്വന്തമായി ചെയ്യാനുള്ള ആളുകളുടെ കഴിവിനെ ബാധിക്കുന്നു. ഡിമെൻഷ്യയിൽ കൂടുതലായി കാണപെടുന്ന ഒരു തരം ഡിസോർഡറാണ് അൽഷിമേഴ്‌സ്.
പ്രായമായവരിൽ ആണ് കൂടുതലായി ഡിമെൻഷ്യ കണ്ടു വരുന്നത്, അറുപതുകളിൽ തന്നെ ചിലപ്പോൾ രോഗ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും.
ലളിതമായി പറഞ്ഞാൽ വ്യക്തമായി ചിന്തിക്കാനോ ദൈനംദിന തീരുമാനങ്ങൾ എടുക്കാനോ ഉള്ള കഴിവില്ലായ്മ എന്നതാണ് മറവി കൊണ്ട് അർത്ഥമാക്കുന്നത്. ഒരു വാക്ക് ഓർത്തെടുക്കാൻ പാടുപെടുക, മക്കളുടെയൊക്കെ / ഭാര്യയുടെയും പേര് മറക്കുക, ആഹാരം കഴിച്ചാൽ അധികം വൈകാതെ തന്നെ അക്കാര്യം മറന്നുപോവുക, തൊട്ടു മുൻപ് നടന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ കഴിയാതെ വരിക, കാറിന്റെ താക്കോൽ പോലുള്ള വസ്തുക്കൾ പലപ്പോഴും തെറ്റായ സ്ഥാനത്ത് വയ്ക്കുക തുടങ്ങിയവ മറവി രോഗം ഉള്ള ആളുകൾ കാണിക്കുന്ന ചില സാധാരണ ലക്ഷണങ്ങളാണ്. ഓരോ ആളുകൾക്കും ഇതേപോലെയുള്ള വ്യത്യസ്തമായ ലക്ഷണങ്ങൾ ആവും ഉണ്ടാവുക. ചിലർക്കു സ്വന്തം വീട്ടിലേക്കുള്ള വഴി കണ്ടുപിടിക്കാൻ പറ്റാതെ വരും അല്ലെങ്കിൽ തെറ്റിപ്പോകും, വീട്ടിൽ തന്നെ എന്തെങ്കിലും സാധനങ്ങൾ വച്ചിട്ട് കണ്ടു പിടിക്കാതെ വന്നാൽ അത് ആരെങ്കിലും മോഷ്ടിച്ചു എന്ന് പറയും. ദേഷ്യക്കൂടുതൽ, ശാഠ്യ പിടിക്കൽ, സംശയപ്രവണത ഇവയെല്ലാം ഇതിന്റെ ഭാഗമായുണ്ടാകാം.
സാധാരണയിൽ നിന്ന് വ്യത്യസ്തമായി പെട്ടെന്ന് വർധിക്കുന്ന ഓർമ്മക്കുറവ് ഡിമെൻഷ്യയുടെ ലക്ഷണമാവാം. പ്രായമായ ഒരാൾക്ക് ഇത്തരം ഓർമ്മക്കുറവ് ഉണ്ടായാൽ വിശദമായ വൈദ്യപരിശോധന ആവശ്യമാണ്.
എന്നാൽ എല്ലാ മറവിയും ഡിമെൻഷ്യ ആണോ..? അല്ല എന്ന് തന്നെ പറയാം. അതുകൊണ്ടു തന്നെ ഡിമെൻഷ്യയെ രണ്ടായി വേർതിരിക്കാം.
👉 ചികിത്സകൊണ്ട് പരിപൂർണമായി മാറ്റാൻ സാധിക്കുന്നവ
👉 ചികിത്സകൊണ്ട് പരിപൂർണമായി മാറ്റാൻ സാധിക്കാത്തവ
👉👉ചികിത്സകൊണ്ട് പരിപൂർണമായി മാറ്റാൻ സാധിക്കുന്നവ ഡിപ്രസ്സീവ് സ്യൂഡോ ഡിമെൻഷ്യ(Depressive Pseudo Dementia)
നിരവധി രോഗങ്ങൾകൊണ്ട് ഡിമെൻഷ്യയോ അതിനോട് സാമ്യമുള്ള അവസ്ഥയോ ഉണ്ടാകാവുന്നതാണ്. ഡിപ്രസ്സീവ് സ്യൂഡോ ഡിമെൻഷ്യ(Depressive Pseudo Dementia) എന്നാണ് ഈ അവസ്ഥയെ വിളിക്കുക. ഇത് ഒരു പരിധിവരെ ചികിൽസിച്ചു ഭേദമാകാവുന്നതാണ്. പ്രായമായവരിൽ കടുത്ത വിഷാദരോഗമുണ്ടാകുമ്പോൾ ഡിമെൻഷ്യയോട് സാദൃശ്യമുള്ള ലക്ഷണങ്ങൾ പ്രകടമാവാറുണ്ട്, അതുകൊണ്ടു തന്നെ യഥാർഥ ഡിമെൻഷ്യയും ഇതും തമ്മിൽ തിരിച്ചറിയുക പ്രയാസമേറിയ കാര്യമാണ്. ഇങ്ങനെയുള്ളവർ പ്രധാനമായും എനിക്കെപ്പോഴും ഓർമ്മകുറവാണെന്നു ഇപ്പോഴും പരാതിപെട്ടുകൊണ്ടിരിക്കും. എന്നാൽ വിശദമായ പരിശോധനയിൽ ഇവരുടെ ഓർമ്മശക്തിക്കു ഒരു കുഴപ്പവുമില്ല എന്ന് ബോധ്യമാവും. ഓർമ്മ ശക്തി കുറഞ്ഞു വരുന്നു എന്ന തെറ്റിധാരണയും അമിതമായ ഉത്കണ്ഠ കൊണ്ട് ഉണ്ടാകുന്ന മാനസിക – ശാരീരിക പ്രശ്നങ്ങളുമാണ് യഥാർഥ കാരണം. വിഷാദരോഗത്തിന് ചികിത്സ നൽകുമ്പോൾ രോഗിയുടെ ഓർമ്മകുറവാക്കെ മാറി പൂർണമായും സുഖം പ്രാപിക്കുന്നു.
വിഷാദരോഗം കൊണ്ട് മാത്രമല്ല മറ്റു കാരണങ്ങൾ കൊണ്ടും ഡിമെൻഷ്യുണ്ടാകാം. തൈറോയിഡ്, മറ്റു രോഗങ്ങളുട ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ പാർശ്വ ഫലങ്ങൾ കൊണ്ട്, ചിലതരം മസ്തിഷ്ക ട്യൂമറുകൾ കൊണ്ട് പോഷകാംശങ്ങളുടെ കുറവു മൂലവും ഒക്കെ ഡിമെൻഷ്യ ഉണ്ടാവാം. ഈ ഡിമെൻഷ്യ
👉👉 ചികിത്സകൊണ്ട് പരിപൂർണമായി മാറ്റാൻ സാധിക്കാത്തവ
ഈ വിഭാഗത്തിൽ പെടുന്നവർക്കാണ് അൽഷിമേഴ്‌സ് ഉണ്ടാവുന്നത്. ആദ്യം പറഞ്ഞത് പോലെ അൽഷിമേഴ്‌സ് ഒരു ന്യൂറോളജിക്കൽ ഡിസോർഡറാണ്, ഇത് തലച്ചോർ ചുരുങ്ങാനും മസ്തിഷ്ക കോശങ്ങൾ നശിക്കാനും കാരണമാകുന്നു. അതുകൊണ്ടു തന്നെ അൽഷിമേഴ്‌സ് രോഗം ഭേദമാക്കുന്നതോ തലച്ചോറിലെ രോഗപ്രക്രിയയിൽ മാറ്റം വരുത്തുന്നത്തിനോ ഫലപ്രദമായ ചികിത്സകളൊന്നുമില്ല. ഡിമെൻഷ്യ ബാധിതരിൽ പകുതിയിലധികം പേർക്കും അൽഷിമേഴ്‌സ് രോഗമാണുള്ളത്.
പ്രമേഹമുള്ളവരിലും അധിക രക്തസമ്മർദ്ദമുള്ളവരിലും ഈ രോഗമുണ്ടാവാനുള്ള സാധ്യത കൂടുതലാണ്. ഈ വിഭാഗത്തിൽപെട്ടവർക്കാണ് കേരളത്തിൽ കൂടുതലായി കണ്ടു വരുന്നത്. പ്രമേഹവും അമിത രക്തസമ്മർദ്ദവും ശരിയായ നിയന്ത്രണത്തിൽ കൊണ്ടു വന്നാൽ ഈ രോഗം ഒരു പരിധിവരെ തടയുവാൻ കഴിയും. എയിഡ്സ് രോഗികളിൽ ഒരു വിഭാഗം ആളുകൾ രോഗം അധികമാവുന്ന ഘട്ടത്തിൽ ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്.
നിരവധി രോഗങ്ങൾകൊണ്ട് ഈ ഡിമെൻഷ്യ എന്ന അവസ്ഥയുണ്ടാകാം. ഇതിൽ ചിലതെങ്കിലും ചികിത്സിച്ചു മാറ്റാവുന്ന രോഗങ്ങളാണ്. ഡിമെൻഷ്യയുള്ളവർക്കെല്ലാം അൽഷിമേഴ്‌സ് രോഗമാണ് എന്ന് തെറ്റിധരിക്കരുത്. ഡിമെൻഷ്യയുണ്ടാക്കുന്ന രോഗം കണ്ടെത്തുമ്പോഴേ രോഗനിർണ്ണയം പൂർത്തിയാകുന്നുള്ളൂ. ചികിത്സയും അതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. നിങ്ങൾക്ക് തുടർച്ചയായി ഡിമെൻഷ്യ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഒരു വിദഗ്ധ ഡോക്ടറുടെ സേവനം നിർബന്ധമായും തേടേണ്ടതാണ്.
ലൈഫ് കെയർ കൗൺസിലിങ് സെന്ററിൽ ന്യൂറോതെറാപ്പി, സൈക്കോ തെറാപ്പി, ഫാമിലി കൗൺസിലിംഗ്, കൗൺസിലിംഗ് തുടങ്ങിയ സേവനങ്ങൾ
നൽകുന്നു.