ഇന്ന് താരതമ്യേന യുവാക്കളിലും വിദ്യാർത്ഥികളിലും കാണപ്പെടുന്ന ഭീകരമായ അവസ്ഥയാണ് Drug addiction. ലഹരി പദാർത്ഥങ്ങൾക്ക് അടിപ്പെട്ട് പോകുന്നത് വഴി ജീവിതം വളരെ മോശമായ നിലവാരത്തിലെത്തുകയും അത് ആത്മഹത്യയിലേക്ക് വരെ നയിക്കുകയും ചെയ്യുന്നു. മാത്രമല്ല നിരവധി ശാരീരിക മാനസിക പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. മക്കളുടെ ഏതൊരു ചെറിയ പ്രശ്നവും തിരിച്ചറിയുന്നത് അമ്മമാരാണ്. എന്നാൽ അമ്മമാരുടെ ചെറിയ ഒരു നോട്ടക്കുറവ് പോലും മക്കളെ Drug addiction പോലുള്ള പ്രശ്നങ്ങളിലാണ് എത്തിക്കുന്നത്. അതിനാൽ നാം കൂടുതൽ ജാഗ്രത പുലർത്തണം.
Table of contents
എന്താണ് Drug addiction
ലഹരിമരുന്നിൻ്റെ അസ്വഭാവികമായ ഉപയോഗം കാരണം നാഡീവ്യൂഹത്തെയും മാനസിക-ശാരീരികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു ഒരു രോഗമായാണ് Drug addiction നെ വിദഗ്ദ്ധർ കണക്കാക്കുന്നത്. ലഹരി വസ്തുക്കൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് തലച്ചോറിനെയാണ്. കൃത്യമായ ചികിത്സ ലഭ്യമായില്ല എങ്കിൽ ഈ രോഗം തലച്ചോറിനെ പ്രതികൂലമായി ബാധിക്കും.
Cocaine, cannahis, Amphetamine, Ecstasy, LSD എന്നിവയാണ ഇന്ത്യയിൽ മുഖ്യ മായും കാണുന്ന ലഹരി പദാർത്ഥങ്ങൾ. സാധാരണയായി ഒൻപത് വയസ്സ് മുതൽ 21 വയസ്സ് വരെയുള്ളവരാണ് ഇത് ഉപയോഗിക്കുന്നത്.
ലഹരിയും തലച്ചോറും
ഏതൊരു ലഹരി പദാർത്ഥവും തലച്ചോറിലെ Chemical meassging system തകരാറിലാക്കുന്നു. എന്നാൽ ലഹരിയുടെ വകഭേദങ്ങൾക്കനുസരിച്ച് തലച്ചോറിനെ ബാധിക്കുന്ന രീതിയിൽ വ്യത്യാസം വരാം. അതിസങ്കീർണമായ ഘടനയാണ് തലച്ചോറിനുള്ളത്. ഈ ഘടനയിലേക്ക് ലഹരി പദാർത്ഥങ്ങൾ എത്തിച്ചേരുമ്പോൾ റിഫ്ലക്സ് പ്രവർത്തങ്ങൾ താറുമാറാകുന്നു. തുടർന്ന് ഓർമ്മക്കുറവ്, ഉത്കണ്ഠ, തുടങ്ങിയ മാനസിക സംഘർഷങ്ങൾ മുതൽ മസ്തിഷ്ക ആഘാതം വരെ സംഭവിച്ചേക്കാം.
Drug Addiction: ലക്ഷണങ്ങൾ
- ഏത് സമയവും മയക്കം
- വൃത്തിക്കുറവ്
- ദിനചര്യകളിൽ മാറ്റം
- സൗഹൃദങ്ങളിൽ മാറ്റം
- പണം ധാരാളമായി ആവശ്യപ്പെടുക
- Confusion
- വിറയൽ
- സംസാരത്തിൽ വൈകല്യം
- ഉറക്കകുറവ്, പതിവിലും കൂടുതൽ ഉറങ്ങുക
- ചുറ്റുമുള്ളവരെ കുറിച്ച് കൃത്യമായ ബോധമില്ലായ്മ etc
Drug addiction: തരങ്ങൾ
മിക്കപ്പോഴും തെറ്റി ധരിക്കപ്പെടുന്ന രണ്ട് വാക്കുകളാണ് Drug Abuse ഉം Drug Addiction ഉം. ഇവ രണ്ടും ഒന്നാണ് എന്ന മിഥ്യാധാരണയുമുണ്ട്. Drug abuse പെട്ടെന്ന് ലഹരി ഉപയോഗിക്കുന്നവരിൽ കാണപ്പെടും. എന്നാൽ ഈ അവസ്ഥ ചികിത്സ കിട്ടാതെ നീണ്ട് പോകുമ്പോൾ അത് Drug Addiction ആകുന്നു.
Drug Abuse
( താഴെ പറയുന്ന ലക്ഷണങ്ങൾ കഴിഞ്ഞ കുറച്ച് നാളായി ഉണ്ടെങ്കിൽ നിങ്ങൾ ചികിത്സ തേടുക )
- തന്നിലോ മറ്റുള്ളവരിലോ ശാരീരികവും മാനസികവുമായ ക്ഷതങ്ങൾ തുടർച്ചയായി
ഏൽപ്പിക്കുക - സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ അപര്യാപ്തത etc…
Drug Addiction
( കഴിഞ്ഞ 12 മാസമായി ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കുക)
- ലഹരി ഉപഭോഗം ഉയരുക
- എല്ലാത്തിലും താൽപര്യം നഷ്ടപ്പെടുക
- ലഹരി നിർത്താൻ നിരവധി തവണ ശ്രമിക്കുക അത് വിജയിക്കാതിരിക്കുക etc…
എങ്ങനെ നിയന്ത്രിക്കാം
- ജീവിതത്തിനെ ആനന്ദകരമാക്കുക
- മാനസിക പ്രശ്നങ്ങൾക്ക് സഹായം തേടുക
- Risk factors വിലയിരുത്തുക
- സമപ്രായക്കാരുമായി വിനോദത്തിലേർപ്പെടുക
- ജീവിതം നല്ല രീതിയിൽ ബാലൻസ് ചെയ്യുക
ചികിത്സ രീതി
- അഡിക്ഷൻ സങ്കീർണമാണെങ്കിലും ചികിത്സ സാധ്യമാണ്
- രോഗി പെട്ടെന്ന് ചികിത്സ തേടേണ്ടതാണ്.
- ഒറ്റയ്ക്കുള്ള ചികിത്സ എല്ലാവരിലും ഫലവത്തല്ല
- കൂടുതൽ കാലത്തോളം ചികിത്സയിൽ കഴിയുന്നതും സങ്കീർണമാണ്
- കൗൺസിലിംഗും behaviour therapies ഉം ഈ അസുഖത്തിന് ലഭ്യമാണ്.
- ഇതിനോടൊപ്പം മരുന്നുകളും ഉപയോഗിച്ച് ചികിത്സ നടത്തുന്നു.
ജീവിതമാണ് ലഹരി
നിങ്ങൾ ലഹരി മരുന്നിന് അടിമപ്പെടുന്നുണ്ടോ?
പലപ്പോഴും ലഹരിയിലേക്ക് നയിക്കുന്ന കാരണങ്ങൾക്ക് ആണ് ചികിത്സ ആവശ്യം. മികച്ച കൗൺസിലിങ് കൊണ്ട് ധാരാളം പേരെ ലഹരിമുക്തിയിലേക്കും സാധാരണ ജീവിതത്തിലേക്കും കൊണ്ടുവന്ന സ്ഥാപനമാണ് Life Care counselling Center. മികച്ച Behaviour therapy കളും പല രീതിയിലുള്ള കൗൺസിലിംഗും ലൈഫ് കെയർ നൽകുന്നുണ്ട്.
നിങ്ങൾക്ക് കൂടുതൽ അറിയണമെന്നുണ്ടോ?
എങ്കിൽ അറിയാൻ സൗജന്യമായി വിളിക്കൂ. 8157-882-795