1.താങ്കൾക്കു ബന്ധങ്ങളിൽ താല്പര്യം ഉണ്ടെങ്കിലും ആൾക്കാരോട് അടുക്കാൻ പേടിയുണ്ടോ?
2.താങ്കൾക്ക് പേടിയുണ്ടോ മറ്റുള്ളവർ നിങ്ങളെ മാറ്റിനിർത്തുവോ, ഒഴിവാക്കുവോ, അല്ലെങ്കിൽ എന്നെ വിഷമിപ്പിക്കുവോ എന്ന്?
4. എന്നോട് സംസാരിക്കുന്നവർ എന്റെ സംസാരത്തിനെ പെരുമാറ്റത്തെ മുൻവിധിയോടു കൂടി നോക്കികണ്ടു ആണ് സംസാരിക്കുന്നതു എന്ന് ചിന്തിച്ച് ആൾക്കാരിൽനിന്ന് ഒഴിഞ്ഞു മാറുന്നുണ്ടോ?
5.തങ്ങൾക്കു മറ്റുള്ളവരെ വിശ്വസിക്കാൻ ബുദ്ദിമൂട്ട് വരുകയും എന്നോട് മറ്റുള്ളവർ ഇടപെടുന്നതിന്റെ ലക്ഷ്യം എന്താണ് എന്ന് സംശയത്തോടെ ചിന്തിക്കുകയും ചെയ്യുന്നുണ്ടോ?
6.മറ്റുള്ളവരുടെ മുൻപിൽ ആയിരിക്കുമ്പോൾ താങ്കൾക്കു സ്വന്തം കഴിവിനെക്കുറിച്ച് വിശ്വാസം കുറയുന്നുണ്ടോ?
7.മറ്റുള്ളവരെ വൈകാരികമായി ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കുന്നുണ്ടോ?
8.കഴിഞ്ഞുപോയ സംസാരത്തിനെയോ ഇടപെടലിനെ ക്കുറിച്ചോ ഓർത്തു കൊണ്ടിരിക്കുകയും അതുവേണ്ടായിരുന്നു എന്ന്, അല്ലെങ്കിൽ ശരിയായില്ല എന്ന് കാടുകയറിയ ചിന്തകൾ വന്നുകൊണ്ടിരിക്കുകയും അസ്വസ്ഥത ആകുകയും ചെയ്യുന്നുണ്ടോ?
9.ബന്ധങ്ങളിൽ നിർവികരമായി നിൽക്കുകയും മറ്റുള്ളവരുടെ വികാരങ്ങൾക്കനുസരിച്ചു വികാരങ്ങളെ പ്രകടിപ്പിക്കാതെ നിൽക്കുകയും ചെയ്യുന്നുണ്ടോ?
10.മറ്റുള്ളവരുമായി അഭിപ്രായ വിത്യാസം ഉണ്ടാകുമോ എന്ന പേടിയുണ്ടോ?
11.അമിതമായി ചെയ്യുന്നതെല്ലാം ശരിയാക്കണം എന്ന് ചിന്തകൾ വരുകയും തോൽവി വരുമോ എന്ന പേടി വരികയും ചെയ്യുന്നുണ്ടോ?
12.മറ്റുള്ളവരിൽ നിന്ന് വരുന്ന അഭിപ്രായം കേട്ടു കഴിയുമ്പോ വൈകാരികമായി സങ്കടം, ദേഷ്യം വരുന്നുണ്ടോ?
13.സ്നേഹത്തോടെ മറ്റുള്ളവരോട് അടുക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അടുക്കാൻ ശ്രമിക്കുന്നവരെ അകറ്റി വിടാൻ നോക്കുന്നുണ്ടോ?
14.മാനസികമായി വളരെ വെപ്രാളം, ഒറ്റപ്പെടൽ, അനുഭവിക്കുന്നുണ്ടോ?