എന്തെങ്കിലും ഒരു കാര്യം കേട്ടാൽ, രണ്ടാമത് ഒന്ന് ആലോചിക്കാതെ എടുത്തു ചാടി പ്രവർത്തിക്കുന്ന ഒരാളാണോ?
ചെറിയ കാര്യങ്ങൾക്കു പോലും നിയന്ത്രിക്കാൻ പറ്റാത്ത അത്ര ദേഷ്യം നിങ്ങൾക്ക് അനുഭവപ്പെടുന്നുണ്ടോ?
അനിയന്ത്രിതമായ ദേഷ്യം കാരണം എടുത്തു ചാടി മറ്റുള്ളവരെ ഉപദ്രവിക്കുകയോ, അവർക്കു നേരെ സഭ്യമല്ലാത്ത രീതിയിൽ സംസാരിക്കുകയോ ചെയ്യാറുണ്ടോ?
ആത്മഹത്യാ ചിന്തകൾ, ഞാൻ ആത്മഹത്യാ ചെയ്യാൻ പോകുവാണെന്നു പറഞ്ഞു പ്രിയപ്പെട്ടവരെ ഭീഷണിപ്പെടുത്തുക, ആത്മഹത്യ ചെയ്യുന്ന രീതിയിലുള്ള ചേഷ്ടകൾ കാണിക്കുക - ഇതേപോലെ എന്തെങ്കിലും നിങ്ങൾ ചെയ്യാറുണ്ടോ?
അമിതമായി ദേഷ്യമൊക്കെ വരുമ്പോൾ നിങ്ങൾ സ്വയം ഉപദ്രവിക്കുക, മുറിവേല്പിക്കുക ഇങ്ങനെയൊക്കെ ചെയ്യാറുണ്ടോ?
നിങ്ങൾ വളരെ എളുപ്പത്തിൽ സുഹൃത്ബന്ധങ്ങൾ/ പ്രണയ ബന്ധങ്ങൾ ഉണ്ടാക്കുകയും എന്നാൽ അത് നിലനിർത്താൻ ബുദ്ധിമുട്ടു നേരിട്ടുകയും ചെയ്യുന്നുണ്ടോ?
നിങ്ങൾക്കു ഒന്നിൽ കൂടുതൽ പ്രേമ ബന്ധങ്ങളുണ്ടോ? ഒരു ബന്ധം ഉള്ളപ്പോൾ തന്നെ മറ്റു ബന്ധങ്ങളിലേക്ക് പോകുന്നുണ്ടോ? അല്ലെങ്കിൽ ഒരു ബന്ധം ഒഴിവാക്കിയ ഉടനെ തന്നെ അടുത്തത്തിലേക് പോകുന്നുണ്ടോ?
നിങ്ങൾ മദ്യം, പുകവലി, മറ്റു ലഹരി വസ്തുക്കൾ അമിതമായി ഉപയോഗിക്കുന്ന ആളാണോ?
പ്രത്യേകിച്ച് ലക്ഷ്യമൊന്നും നേടാനില്ല, എങ്ങനെയെങ്കിലും കഴിഞ്ഞു കൂടിയാൽ മതി എന്നുള്ള തോന്നലുകൾ വരുന്നുണ്ടോ?
നിങ്ങളുടെ മാനസികാവസ്ഥ (mood swings) മാറി മാറി വരുന്നുണ്ടോ?
മറ്റുള്ളവർ നിങ്ങളെ വേണ്ട അല്ലെങ്കിൽ നിങ്ങളെ ഒറ്റപ്പെടുത്തും എന്ന പേടി തോന്നാറുണ്ടോ?
എനിക്കൊന്നുമില്ല, എനിക്കാരുമില്ല, ഞാനൊന്നുമല്ല എന്ന രീതിയിലുള്ള ചിന്തകൾ/വികാരങ്ങൾ മനസിൽക്കൂടി കടന്നു പോകുന്നുണ്ടോ?
നിങ്ങളുടെ ബന്ധങ്ങളിൽ വഴക്കുകൾ / പ്രശ്നങ്ങൾ എന്നിവയുണ്ടാകുന്നുണ്ടോ?
നിങ്ങളുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയ നിങ്ങള്ക്ക് വേണ്ടപ്പെട്ട ആരെങ്കിലും നിങ്ങളെ വേണ്ട എന്ന് വയ്ക്കുമ്പോൾ അല്ലെങ്കിൽ ഒഴിവാക്കുമ്പോൾ അവരെ ഭീഷണിപ്പെടുത്താറുണ്ടോ?