ഡിപ്രെഷൻ (Depression) / വിഷാദം ഉണ്ടോ നിങ്ങൾക്ക്?

ഡിപ്രെഷൻ (Depression) / വിഷാദം ഉണ്ടോ നിങ്ങൾക്ക്?

ഡിപ്രഷൻ ഉണ്ടാകാൻ സാധ്യതയുണ്ടോ ഉണ്ടോ എന്ന് സ്വയം തിരിച്ചറിയാൻ സഹായിക്കുന്ന ഒരു സ്ക്രീനിങ് ടെസ്റ്റ് ആണ്, നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും വിഷാദരോഗം മൂലം അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടോ എന്ന് മുൻകൂട്ടി തിരിച്ചറിയാൻ ഈ ടെസ്റ്റ് നിങ്ങളെ സഹായിക്കും. വിഷാദരോഗമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ അടുത്തുള്ള മാനസികാരോഗ്യ വിദഗ്ധരെ കൺസൾട്ട് ചെയ്യുക.

കഴിഞ്ഞ രണ്ടു ആഴ്ചയായി നിങ്ങളുടെ ജീവിതത്തിൽ നടന്ന കാര്യങ്ങളെ ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങളാണ് ഈ ടെസ്റ്റിൽ ഉള്ളത്. ആ ദിവസങ്ങളിൽ നിങ്ങൾ എങ്ങനെയായിരുന്നു എന്നുള്ള ഉത്തരം നൽകുക.

ഇതിലൂടെ നിങ്ങൾക്ക് ഒരു വിദഗ്ധന്റെ അടുത്തു ചികിത്സ തേടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പ്രയോജനപ്പെടുത്താം. ഈ ക്വിസ് ഒരു ഡയഗ്നോസ്റ്റിക് ഉപകരണമല്ല. യോഗ്യതയുള്ള മാനസികാരോഗ്യ വിദഗ്ധർക്ക് മാത്രമേ മാനസികാരോഗ്യ വൈകല്യങ്ങൾ തിരിച്ചറിയാൻ കഴിയൂ.വിഷാദരോഗമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടുക.

അമിതമായ ദേഷ്യം, നിരാശ, അസ്വസ്ഥത, ആത്മവിശ്വസക്കുറവ്, ജീവിതത്തിൽ പ്രതീക്ഷ നഷ്ട്ടപെട്ട പോലെയൊക്കെ അനുഭവപ്പെടുന്നുണ്ടോ?

ദൈനംദിന കാര്യങ്ങളിലും ജോലിയിലുമൊക്കെ താൽപര്യക്കുറവോ അസംതൃപ്തിയോ അനുഭവപ്പെടുന്നുണ്ടോ?

ഉറക്കക്കുറവോ അമിതമായ ഉറക്കമോ ഉണ്ടോ?

ക്ഷീണം, ഉത്സാഹക്കുറവ്, ഒന്നും ചെയ്യാൻ താല്പര്യമില്ലാതെയിരിക്കുക, ഇതേപോലെ അനുഭവപ്പെടുന്നുണ്ടോ?

അമിതമായ വിശപ്പ് അല്ലെങ്കിൽ വിശപ്പിലായ്മ അനുഭവപ്പെടുന്നുണ്ടോ?

എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, എല്ലായിടത്തും ഞാൻ പരാജയമാണ്, ഇതേപോലെയുള്ള ചിന്തകൾ നിങ്ങൾക്ക് തോന്നാറുണ്ടോ?

നിങ്ങളുടെ ദിനചര്യകൾ അതേപോലെ തുടരാൻ സാധിക്കുന്നുണ്ടോ?

പത്രം വായിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങി ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കാറുണ്ടോ?

പൊതു ചടങ്ങുകൾ, കല്യാണം പോലെ കൂടുതൽ ആളുകളുമായി അടുത്ത് ഇടപഴകുന്ന സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കാറുണ്ടോ?

എനിക്ക് ഈ ജീവിതം മടുത്തു ഇനി മരിക്കുന്നതാണ് നല്ലതു എന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ?

Scroll to Top