എനിക്ക് കൗൺസിലിങ് / തെറാപ്പി ആവശ്യമുണ്ടോ?

എനിക്ക് കൗൺസിലിങ് / തെറാപ്പി ആവശ്യമുണ്ടോ?

ജീവിതം എല്ലായ്പ്പോഴും ബുദ്ധിമുട്ടുള്ള കാര്യമല്ല, എന്നാൽ ഓരോ ജീവിതത്തിനും വെല്ലുവിളി നിറഞ്ഞ സമയങ്ങളുണ്ട്. ബന്ധങ്ങൾ, ജോലിയിലുള്ള പ്രശ്നങ്ങൾ മറ്റു പല വിധ രീതിയിൽ ദൈനംദിന സമ്മർദ്ദങ്ങൾ കുമിഞ്ഞുകൂടാം, ഇത് നിങ്ങളിൽ ചിലപ്പോൾ മാനസിക സമ്മർദ്ദം, ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കാം. പതിവായി സമ്മർദ്ദം, ഉത്കണ്ഠ, ദുഃഖം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ, പ്രൊഫഷണൽ കൗൺസിലിംഗ് സഹായം തേടേണ്ടതാണ്. എന്നാൽ ഭൂരിഭാഗം പേരും അതിനു തയ്യാറാകാറില്ല. മാനസികരോഗങ്ങൾ കണ്ടെത്തിയ ആളുകൾക്ക് മാത്രമാണ് കൗൺസിലിങ് / തെറാപ്പി എന്നൊക്കെയാണ് പൊതു ധാരണ. എല്ലാവർക്കും തെറാപ്പിയിൽ നിന്ന് പ്രയോജനം നേടാം. എന്നാൽ എപ്പോൾ കാണണം എന്ന് പലർക്കും അറിയില്ല.

ഒരു തെറാപ്പിസ്റ്റിൽ നിന്ന് സഹായം തേടേണ്ട ആളുകൾക്കിടയിൽ പൊതുവായുള്ള ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഒരു ലിസ്റ്റ് ചുവടെയുണ്ട്. ദയവായി ഓരോ ചോദ്യവും ശ്രദ്ധാപൂർവം വായിക്കുക, ഈ ലക്ഷണങ്ങളോ വെല്ലുവിളികളോ നിങ്ങൾ അടുത്തിടെ എത്ര തവണ അനുഭവിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുക. നിങ്ങളുടെ സ്കോർ നോക്കി ഒരു തെറാപ്പിസ്റ്റിനെ കാണണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

ഇതിലൂടെ നിങ്ങൾക്ക് ഒരു വിദഗ്ധന്റെ അടുത്തു ചികിത്സ തേടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പ്രയോജനപ്പെടുത്താം. ഈ ക്വിസ് ഒരു ഡയഗ്നോസ്റ്റിക് ഉപകരണമല്ല. യോഗ്യതയുള്ള മാനസികാരോഗ്യ വിദഗ്ധർക്ക് മാത്രമേ മാനസികാരോഗ്യ വൈകല്യങ്ങൾ തിരിച്ചറിയാൻ കഴിയൂ. മാനസികാരോഗ്യവുമായി  ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടുക.

അനാരോഗ്യകരമായ ഏതെങ്കിലും ശീലങ്ങൾ (പുകവലി /സ്ക്രീൻ അഡിക്ഷൻ, ഡ്രഗ് അഡിക്ഷൻ,അമിതമായ മദ്യപാനം) അല്ലെങ്കിൽ അനാവശ്യ പെരുമാറ്റങ്ങൾ മാറ്റുന്നതിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടോ?

നിങ്ങൾക്ക് നിരാശ അനുഭവപ്പെടുന്നുണ്ടോ?

ബന്ധങ്ങളിൽ നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാൻ നിങ്ങൾ പാടുപെടുന്നുണ്ടോ?

ദിവസം മുഴുവൻ നിങ്ങൾക്ക് അമിതമായ ഉത്കണ്ഠയോ ഭയമോ അനുഭവപ്പെടുന്നുണ്ടോ?

താങ്കൾക്ക് സ്ഥിരമായി നല്ല ഉറക്കം ലഭിക്കുന്നുണ്ടോ?

നിങ്ങൾക്ക് സന്തോഷം നൽകുന്ന അനുഭവങ്ങളോ താൽപ്പര്യങ്ങളോ ബന്ധങ്ങളോ കണ്ടെത്താൻ നിങ്ങൾ പാടുപെടുന്നുണ്ടോ?

എപ്പോഴും വഴക്കുകൾ ഉണ്ടാക്കുന്നതു കൊണ്ട് സമ്മർദ്ദത്തെ നേരിടുന്നുണ്ടോ?

നിങ്ങൾക്ക് ദേഷ്യം നിയന്ത്രിക്കാൻ പറ്റാത്തതായി തോന്നുന്നുണ്ടോ?

നിങ്ങൾക്ക് മറ്റുള്ളവരെ അഭിമുഖീകരിക്കുവാൻ ബുദ്ദിമുട്ട് ഉണ്ടോ?

താങ്കളെ മറ്റുള്ളവർ കുറ്റപ്പെടുത്തി സംസാരിക്കുമ്പോൾ സങ്കടം, ദേഷ്യം വരുന്നുണ്ടോ?

താങ്കളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനായി ആരുടെയെങ്കിലും പിന്തുണ ആവശ്യമാണെന്നു തോന്നുന്നുണ്ടോ?

താങ്കൾക്ക് ഇടയ്ക്കിടെ തനിച്ചിരിക്കാനുള്ള മോഹം ഉണ്ടോ, അല്ലെങ്കിൽ മറ്റുള്ളവരിൽ നിന്നും അകന്നു പോകാൻ ശ്രമിക്കുന്നുണ്ടോ?

താങ്കൾക്ക് ബന്ധങ്ങളിൽ അസംതൃപ്തി അനുഭവപ്പെടുന്നുണ്ടോ?

Scroll to Top