1. എപ്പോഴൊക്കെയാണ് നിങ്ങൾ സാധാരണ ഉപയോഗിക്കുന്നതിൽ കൂടുതൽ സമയം ഓൺലൈനിൽ തുടരുന്നതായി മനസിലാക്കുന്നത്?
2. എത്ര തവണ വീട്ടുജോലികൾ മാറ്റി വച്ച് നിങ്ങൾ ഓൺലൈനിൽ സമയം ചിലവഴിച്ചു?
3. എത്ര തവണ നിങ്ങളുടെ പങ്കാളിയുമായുള്ള അടുപ്പത്തേക്കാൾ കൂടുതൽ ഇൻറർനെറ്റിൽ കാണുന്ന കാര്യങ്ങൾ ഇഷ്ടപ്പെട്ടു?
4. എത്ര തവണ നിങ്ങൾ ഓൺലൈനിൽ പുതിയ ആളുകളുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചു?
5. നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് എത്ര തവണ മറ്റുള്ളവർ നിങ്ങളോട് പരാതിപ്പെട്ടു?
6. എത്ര തവണ നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കുന്ന സമയം കാരണം നിങ്ങളുടെ പരീക്ഷയുടെ മാർക്കുകൾ കുറയുകയോ സ്കൂളിലെ ഹോം വർക്കുകൾ ചെയ്യാൻ പറ്റാതെയോ വന്നിട്ടുണ്ട്?
7. നിങ്ങൾ ചെയ്യേണ്ട മറ്റെന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ഇമെയിൽ എത്ര തവണ പരിശോധിക്കും?
8. ഇന്റർനെറ്റ് ഉപയോഗം കാരണം എത്ര തവണ നിങ്ങളുടെ ജോലിയിലുള്ള കാര്യക്ഷമത കുറഞ്ഞു?
9. നിങ്ങൾ ഓൺലൈനിൽ എന്താണ് ചെയ്യുന്നതെന്ന് ആരെങ്കിലും നിങ്ങളോട് ചോദിക്കുമ്പോൾ എത്ര തവണ നിങ്ങൾ അത് മറച്ചു വയ്ക്കാൻ ശ്രമിച്ചു?
10. നിങ്ങളുടെ മനസ്സിനെ ബുദ്ധിമുട്ടിക്കുന്ന ചിന്തകളിൽ നിന്നും രക്ഷ നേടാൻ എത്ര തവണ നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിച്ചു?
11. നിങ്ങൾ എപ്പോൾ വീണ്ടും ഓൺലൈനിൽ പോകുമെന്ന് എപ്പോഴൊക്കെ നിങ്ങൾ പ്രതീക്ഷിക്കുന്നു?
12. ഇന്റർനെറ്റ് ഇല്ലാത്ത ജീവിതം വിരസവും ശൂന്യവും സന്തോഷരഹിതവുമാകുമെന്ന് നിങ്ങൾ എത്ര തവണ ഭയപ്പെടുന്നു?
13. നിങ്ങൾ ഓൺലൈനിലായിരിക്കുമ്പോൾ ആരെങ്കിലും നിങ്ങളെ ശല്യപ്പെടുത്തിയാൽ എത്ര തവണ നിങ്ങൾ പൊട്ടിത്തെറിക്കുകയോ അലറുകയോ ശല്യപ്പെടുത്തുകയോ ചെയ്യും?
14. ഓൺലൈനിൽ ഉള്ളതിനാൽ നിങ്ങൾക്ക് എത്ര തവണ ഉറക്കം നഷ്ടപ്പെടും?
15. ഓഫ്‌ലൈനായിരിക്കുമ്പോഴോ അല്ലെങ്കിൽ ഓൺലൈനിൽ ആയിരിക്കുന്നതിനെക്കുറിച്ച് ഭാവനയിലിരിക്കുമ്പോഴോ നിങ്ങൾക്ക് എത്ര തവണ ഇന്റർനെറ്റ് ഉപയോഗിക്കാൻ താൽപ്പര്യമുണ്ടാകും?
16. ഓൺലൈനിലായിരിക്കുമ്പോൾ "കുറച്ച് സമയം കൂടി" എന്ന് നിങ്ങൾ എത്ര തവണ പറയുന്നുണ്ട്?
17. നിങ്ങൾ ഓൺലൈനിൽ ചെലവഴിക്കുന്ന സമയം ചുരുക്കാൻ എത്ര തവണ ശ്രമിച്ച് പരാജയപ്പെടുന്നു?
18. നിങ്ങൾ എത്ര നേരം ഓൺലൈനിൽ ഉണ്ടായിരുന്നു എന്നത് മറ്റുള്ളവർ അറിയാതിരിക്കാൻ എത്ര തവണ മറയ്ക്കാൻ ശ്രമിക്കുന്നു?
19. മറ്റുള്ളവരുമായി പുറത്ത് പോകുന്നതിനേക്കാൾ എത്ര തവണ നിങ്ങൾ ഓൺലൈനിൽ കൂടുതൽ സമയം ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്നു?
20. നിങ്ങൾ ഓഫ്‌ലൈനിലായിരിക്കുമ്പോൾ എത്ര തവണ വിഷാദമോ, അസ്വസ്ഥതയോ അനുഭവപ്പെടുന്നു, എന്നാൽ നിങ്ങൾ ഓൺലൈനിൽ തിരിച്ചെത്തിയാൽ അത് ഇല്ലാതാകും?