നിങ്ങൾക്ക് വീണ്ടും വീണ്ടും കണ്ടുപിടിക്കാത്ത ശാരീരിക അസുഖങ്ങൾ ഉണ്ടെന്ന് ചിന്തിക്കുന്നുണ്ടോ?
നിങ്ങൾക്ക് രോഗങ്ങൾ ഉണ്ടോ എന്ന പേടി ദീർഘകാലം നിലനിൽക്കുന്നുണ്ടോ?
ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ ലക്ഷണങ്ങൾ മാരകരോഗങ്ങൾ ആണെന്ന് തോന്നുന്നുണ്ടോ?
നിങ്ങൾ ഒരു ഡോക്ടറെ കണ്ട് ശാരീരികമായ അസുഖങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയിട്ടും വീണ്ടും രോഗങ്ങൾ ഉണ്ടെന്ന് പേടിക്കുന്നുണ്ടോ?
രോഗങ്ങൾ ഉണ്ടെന്നുള്ള പേടി കാരണം മാറിമാറി പല ഡോക്ടർസിനെ കണ്ടാലും സംതൃപ്തിയില്ലാതെ തോന്നുന്നുണ്ടോ?
നിങ്ങളുടെ ആരോഗ്യം നിലയെ കുറിച്ച് എളുപ്പത്തിൽ പരിഭ്രാന്തരാകുന്നുണ്ടോ?
രോഗത്തിന്റെ ലക്ഷണങ്ങൾക്ക് വേണ്ടി നിങ്ങളുടെ ശരീരം ആവർത്തിച്ചു പരിശോധിക്കുന്നുണ്ടോ?
ആരോഗ്യപരമായ അപകടങ്ങളെ ഭയന്ന് ആളുകളെയോ സ്ഥലങ്ങളെയോ പ്രവർത്തനങ്ങളെയോ ഒഴിവാക്കുന്നുണ്ടോ?
നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചും സാധ്യമായ രോഗങ്ങളെക്കുറിച്ചും നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടോ?
നിങ്ങളുടെ രോഗലക്ഷണങ്ങൾ വെച്ച് ഇന്റർനെറ്റിൽ പതിവായി തിരയുന്നുണ്ടോ?
നിങ്ങളുടെ കുടുംബത്തിൽ ആരോഗ്യത്തെക്കുറിച്ച് അമിതമായ ഉത്കണ്ഠ ഉണ്ടോ?
നിങ്ങൾക്ക് അമിതമായി ആരോഗ്യ സംരക്ഷണ സന്ദർശനങ്ങളും മെഡിക്കൽ ബില്ലുകളും കാരണം സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടോ?
13, നിങ്ങളുടെ സാധാരണ ശരീര പ്രവർത്തനങ്ങളെ രോഗത്തിന്റെ ലക്ഷണങ്ങളായി വിശ്വസിക്കുന്നുണ്ടോ?
നിങ്ങൾക്ക് അസുഖം ഉണ്ടെന്ന് വേവലാതിപ്പെടുന്നതല്ലാതെ മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ?
നിങ്ങളുടെ സ്ഥിരമായ ആരോഗ്യ ആശങ്കകൾ ബന്ധങ്ങളിലും ജീവിതത്തിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടോ?
നിങ്ങൾക്ക് ഉണ്ടാവുന്ന രോഗലക്ഷണങ്ങളും അവയുടെയും തീവ്രതയും വലുതാക്കി കാണിക്കുന്നുണ്ടോ? ( ഉദാഹരണത്തിന് വയറുവേദന വരുമ്പോൾ വയറ്റിൽ ക്യാൻസർ ആണെന്ന് വിചാരിക്കുന്നത് )
നിങ്ങളുടെ രക്തസമ്മർദ്ദം, താപനില ആവർത്തിച്ചു പരിശോധിക്കുന്നുണ്ടോ?
നിങ്ങളുടെ ലക്ഷണങ്ങളെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും പ്രിയപ്പെട്ടവരിൽ നിന്നും ഉറപ്പ് തേടിക്കൊണ്ടേയിരിക്കുന്നുണ്ടോ?
കുട്ടിക്കാലത്ത് നിങ്ങൾക്ക് അസുഖം അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിൽ മാരകമായ രോഗമുണ്ടായിട്ടുണ്ടോ?
നിങ്ങളുടെ കുട്ടിക്കാലത്ത് അവഗണന അനുഭവപ്പെടുമ്പോൾ നിങ്ങൾ അസുഖം ഉണ്ടെന്ന് പറഞ്ഞ് ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നോ?