1.മറ്റുള്ളവരെക്കാൾ ഞാൻ ആണ് വലിയവൻ ഞാൻ ആണ് ശരി, ഞാൻ പറയുന്നത് എല്ലാരും കേൾക്കണം എന്ന് പറയുകയും നിർബന്ധം പിടിക്കുകയും ചെയ്യുന്നുണ്ടോ?
2.എപ്പോഴും മറ്റുള്ളവർ എന്നെ അംഗീകരിക്കണം, പുകഴ്ത്തി സംസാരിക്കണം, എന്നെ എല്ലാരും ശ്രദ്ധിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടോ?
3.കൂടെ ജീവിക്കുന്നവർ എപ്പോഴും പരാതി പറയുന്നുണ്ടോ അവരെ മനസ്സിലാക്കുന്നില്ല, സ്നേഹിക്കുന്നില്ല, അവരുടെ ആഗ്രഹങ്ങൾ, അഭിപ്രായങ്ങൾ ചോദിക്കില്ല എന്ന്?
4.മറ്റുള്ളവരുടെ സാഹചര്യം, വികാരങ്ങൾ, ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ സാധിക്കുന്നില്ല നിങ്ങൾക്കു നിങ്ങളുടെ കാര്യം മാത്രം പ്രാധാന്യം ഉള്ളു എന്ന് ജീവിത പങ്കാളി, മക്കൾ മാതാപിതാക്കൾ, സഹോദരങ്ങൾ നിങ്ങളെകുറിച്ച് പറയുന്നുണ്ടോ?
5.ചെറിയ കാര്യങ്ങളിൽ പോലും മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ സഹിക്കാൻ പറ്റാതെ വരുകയും ദേഷ്യം വരുകയോ ചെയ്യുന്നുണ്ടോ?
6.എപ്പോഴും ദേഷ്യപ്പെട്ടു കൂടെ ജീവിക്കുന്നവരെ അടിച്ചമർത്താൻ ശ്രമിക്കുന്ന സ്വഭാവം നിങ്ങൾക്കു ഉണ്ടോ?
7.എല്ലാ കാര്യങ്ങളിലും ഞാൻ ചെയ്യുന്നത് പറയുന്നത് മാത്രം ആണ് ശരി മറ്റുള്ളവർ ചെയ്യുന്നത് പറയുന്നത് തെറ്റാണു എന്ന് ചിന്ദിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടോ?
8.മറ്റുള്ളവരെ എപ്പോഴും താഴ്ത്തികെട്ടി സംസാരിക്കുന്ന സ്വഭാവം നിങ്ങൾക്കു ഉണ്ടോ?
9.തനിക്കു എതിരെ ആരെങ്കിലും ഒന്ന് സംസാരിച്ചാൽ എപ്പോഴും എതിർപ്പോടുകൂടി വൈരാഗ്യത്തോടുകൂടി തിരിച്ചു പെരുമാറുന്നുണ്ടോ?
10.കൂടെ ജീവിക്കുന്നവരുടെ എല്ലാ ദിവസത്തെ പ്രവർത്തനം സ്വന്തം നിയത്രണത്തിൽ ആക്കാൻ ശ്രമിക്കുന്നുണ്ടോ?
11.നിങ്ങളുടെ പാർട്ണർ വികാരങ്ങളെ പ്രകടിപ്പിക്കുന്നത് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ചു ആയിരിക്കണം എന്ന് നിർബന്ധം ഉണ്ടോ?
12.നമ്മുടെ ആത്മ വിശ്വാസത്തിനെ തകർക്കുന്ന രീതിയിൽ നമ്മളെക്കുറിച്ച് തന്നെ നെഗറ്റീവ് ആയ ചിന്തകൾ ഉദാഹരണംആയി നിനക്ക് കഴിവില്ല, നിനക്ക് ബോധം ഇല്ല, വിവേകം ഇല്ല, അറിവ് ഇല്ല,നീ കടുംപിടുത്തക്കാരിയാണ്, നിനക്ക് വട്ടാണ് ,എന്ന് പറഞ്ഞു നമ്മളെ ആശയകുഴപ്പത്തിൽ ആക്കുന്നുണ്ടോ?
13.മറ്റുള്ളവർ എന്റെ കഴിവുകളെ കണ്ടു അസൂയ പ്പെടുകയും ഞാൻ എല്ലാം തെകഞ്ഞതാണ് എന്ന് അഹങ്കാരം കാണിക്കുകയും ചെയ്യുന്നുണ്ടോ?
14.മറ്റുള്ളവരുടെ മുൻപിൽ നല്ലവനായി കാണിക്കുകയും യഥാർത്ഥ സ്വഭാവം കൂടെ ജീവിക്കുന്നവരോട് കാണിക്കുകയും ചെയ്യുമ്പോൾ എന്നെ വിഷമിപ്പിക്കുന്നു എന്ന് ജീവിതപങ്കാളിക്കു മറ്റുള്ള കുടുംബക്കാരെ പറഞ്ഞു മനസ്സിലാക്കാൻ നോക്കിയാലും വിശ്വസിക്കാതെ ഉണ്ടോ?
15.എന്റെ ആവിശ്യങ്ങൾക്ക് അനുസരിച്ചു കാര്യങ്ങൾ നടക്കാൻ കൂടെ ജീവിക്കുന്നരെ നിങ്ങൾ ചൂഷണം ചെയ്യാറുണ്ടോ?
16.നിങ്ങളുടെ കഴിവുകളെ, ചെയ്യുന്ന കാര്യങ്ങളെ, വലിയ കാര്യമായി മറ്റുള്ളവരുടെ മുൻപിൽ സ്വന്തമായി പൊക്കിപറയുന്നുണ്ടോ?