കാരണമില്ലാതെ നിങ്ങൾക്ക് വെപ്രാളം വരുന്നുണ്ടോ?
നിങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കുമ്പോൾ പെട്ടെന്ന് ചങ്ക് വേദന വരുന്നുണ്ടോ?
നിങ്ങളുടെ വെപ്രാളത്തിന് കാരണം ആകുമെന്ന് നിങ്ങൾ കരുതുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ നിങ്ങളുടെ പെരുമാറ്റം മാറ്റുന്നുണ്ടോ?
വെപ്രാളം മൂലം നിങ്ങൾക്ക് നിങ്ങളെ നിയന്ത്രിക്കാൻ പറ്റാതെ വരുന്നുണ്ടോ?
പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തപ്പോൾ മരിച്ചുപോകുമോ എന്ന പേടി വരുന്നുണ്ടോ?
നിങ്ങൾക്ക് വരാൻ പോകുന്ന അപകടത്തിനെക്കുറിച്ചോ പ്രേശ്നത്തിനെ കുറിച്ചോ ഉള്ള പേടി ഉണ്ടോ?
ഇങ്ങനെയുള്ള പരിഭ്രാന്തി മിനിറ്റുകൾക്കുള്ളിൽ ഉയർന്നുവരികയും അത് കുറഞ്ഞതിനു ശേഷം നിങ്ങൾക്ക് ക്ഷീണം അനുഭവപ്പെടുന്നുണ്ടോ?
ഈ വെപ്രാളം വരുമ്പോൾ വിയർക്കുകയും ശരീരത്തിൽ ചൂടു തോന്നുകയും വിറയ്ക്കുകയും കയ്യും കാലും തണുക്കുകയും ചെയ്യുന്നുണ്ടോ?
വെപ്രാളം വരുമ്പോൾ ഓക്കാനം വരികയോ വയറുവേദന വരികയോ വയറ്റിൽ ഗ്യാസ് കയറുന്നത് പോലെ തോന്നുകയോ ചെയ്യുന്നുണ്ടോ?
വെപ്രാളം വരുമ്പോൾ തലകറക്കം, തലവേദന, തലയ്ക്ക് ഭാരം കൂടുതൽ തോന്നുന്നുണ്ടോ?
ഈ വെപ്രാളം വന്നശേഷം ഇങ്ങനത്തെ ബുദ്ധിമുട്ട് വീണ്ടും വരുമെന്ന് ഭയമുണ്ടോ?
നിങ്ങൾക്ക് മാനസിക സമ്മർദ്ദം വരുമ്പോൾ നെഗറ്റീവ് വികാരങ്ങൾ ഉണ്ടാകുന്നുണ്ടോ?
നിങ്ങൾക്ക് വാഹനം ഓടിക്കാനോ വീട് വിട്ട് പുറത്തു പോകാനോ പേടിയുണ്ടോ?
സാമൂഹ്യ സാഹചര്യങ്ങൾ ഒഴിവാക്കുന്നുണ്ടോ?
വെപ്രാളം വരുമ്പോൾ ആത്മഹത്യാ ചിന്തകൾ വരുന്നുണ്ടോ?
വെപ്രാളം വരുമ്പോൾ മദ്യം അല്ലെങ്കിൽ മറ്റു വസ്തുക്കളുടെ ദുരുപയോഗം കൂടുന്നുണ്ടോ?
വെപ്രാളം വരുമ്പോൾ ശ്വാസം മുട്ടുന്നുണ്ടോ?
നിങ്ങളുടെ വെപ്രാളം 5 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ നീണ്ടുനിൽക്കുന്നുണ്ടോ?
നിങ്ങളുടെ 17 വയസ്സ് വരെയുള്ള കാലഘട്ടത്തിൽ മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?