Test for Relationship Problem - Life Care Counseling Center | Online Counseling Centre Kottayam

Test for Relationship Problem

Test for relationship problem

ഇതിലൂടെ നിങ്ങൾക്ക് ഒരു വിദഗ്ധന്റെ അടുത്തു ചികിത്സ തേടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പ്രയോജനപ്പെടുത്താം. ഈ ക്വിസ് ഒരു ഡയഗ്നോസ്റ്റിക് ഉപകരണമല്ല. യോഗ്യതയുള്ള മാനസികാരോഗ്യ വിദഗ്ധർക്ക് മാത്രമേ മാനസികാരോഗ്യ വൈകല്യങ്ങൾ തിരിച്ചറിയാൻ കഴിയൂ. മാനസികാരോഗ്യവുമായി  ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടുക.

1.ഒരു ബന്ധം തുടങ്ങുമ്പോൾ ഉള്ള ആവേശം പിന്നീട് കുറയുന്നതായിട്ട് തോന്നുന്നുണ്ടോ?

2.നിങ്ങൾ തമ്മിൽ ഉള്ള വഴക്കു ഒരു ദിവസത്തിൽ കൂടുതൽ നിൽക്കുന്നുണ്ടോ?

3.വഴക്കിനു ശേഷം തുറന്നു സംസാരിക്കാൻ തുടങ്ങുന്നതിനു പ്രയാസം ഉണ്ടോ?

4.വഴക്കിടുമ്പോൾ വേദനിപ്പിച്ചു സംസാരിക്കുന്നുണ്ടോ?

5.നിങ്ങളുടെ വികാരങ്ങളെ പങ്കാളി വിലമതിക്കാതിരിക്കുകയും ബഹുമാനിക്കാതിരിക്കുകയും ചെയ്യുന്നുണ്ടോ?

6.ഒരു ചെറിയ പ്രശ്നം വരുമ്പോ പരസ്പരം കുറ്റപ്പെടുത്തികൊണ്ട് നിങ്ങൾ പൊട്ടിത്തെറിക്കാറുണ്ടോ?

7.നിങ്ങളുടെ പങ്കാളി പ്രശ്നത്തിനെക്കുറിച്ചു സംസാരിക്കാതിരിക്കുകയും അതിൽ നിന്നും ഒഴിഞ്ഞുമാറുകയും ചെയ്യുന്നുണ്ടോ?

8.നിങ്ങളുടെ പങ്കാളിയുമായി ദിവസവും സന്തോഷകരമായ വർത്തമാനം പറയുകയും സമയം ചിലവിടുകയും ചെയ്യുന്നുണ്ടോ?

9.നിങ്ങളുടെ പങ്കാളിയുടെ വിഷമഘട്ടങ്ങളിൽ സ്പർശനത്തിലൂടെയും വാക്കുകൾ കൊണ്ടും ആശ്വസിപ്പിക്കുന്നുണ്ടോ?

10.നിങ്ങളുടെ പങ്കാളി മാനസികപരമായി വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ മുൻപിൽ താഴ്ത്തികെട്ടി സംസാരിക്കുന്നുണ്ടോ?

11.നിങ്ങളെ പങ്കാളി ശാരീരികമായി മുറുകെ പിടിക്കുകയോ തള്ളുകയോ അടിക്കുകയോ കഴുത്തിനു പിടിക്കുകയോ ശ്വാസം മുട്ടികുകയോ മാന്തിപറിക്കു കയോ ചവുട്ടുകയോ ചെയ്യുന്നുണ്ടോ?

12.നിങ്ങളുടെ പഴയകാല പ്രശ്നങ്ങൾ തുടരെ പറഞ്ഞുകൊണ്ടിരിക്കുകയും നീ കാരണം ആണ് ഇങ്ങനെ വന്നത് എന്നു നിരന്തരമായി കുറ്റപ്പെടുത്തി നിങ്ങൾക്കു പറയാൻ ഉള്ള കാര്യം പറയാൻ സമ്മതി ക്കാതിരിക്കുന്നുണ്ടോ?

13.നിങ്ങളുടെ പങ്കാളി നിങ്ങളുടെ പ്രവർത്തനങ്ങളെയും സംസാരത്തെയും ബന്ധങ്ങളെയും നിയന്ദ്രിക്കുന്നുണ്ടോ?

14.നിങ്ങളുടെ ലൈംഗിക താൽപ്പര്യങ്ങളെ പങ്കാളി അടിച്ചമർത്തുകയും സ്വന്തം താല്പര്യങ്ങളെ മുൻനിർത്തി മാത്രം പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടോ?

15.നിങ്ങളുടെ പങ്കാളി അവഗണിക്കുകയും സ്വന്തം താല്പര്യങ്ങൾക്കു മുൻ‌തൂക്കം കൊടുത്തു പെരുമാറുന്നുണ്ടോ?

16.നിങ്ങളുടെ പങ്കാളി മറ്റുള്ളവരുടെ മുന്നിൽ നിങ്ങളെ താഴ്ത്തി കെട്ടി നിങ്ങളുടെ കുഴപ്പങ്ങളെ ഉയർത്തിക്കാട്ടി സംസാരിക്കുന്നുണ്ടോ?

17.നിങ്ങൾ ഒരുമിച്ചു ഇരുന്നു ഒരു തീരുമാനം എടുക്കാതെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക്‌ അനുസരിച്ചു നിങ്ങളുടെ പങ്കാളി തീരുമാനം എടുക്കുന്നുണ്ടോ?

18.നിങ്ങളെ അർഹത പ്പെട്ട കാര്യങ്ങൾക്കു പങ്കാളി പ്രശംസിക്കാറുണ്ടോ?

19.നിങ്ങളുടെ പങ്കാളി നിങ്ങളെ അവിശ്വസിക്കുന്നുണ്ടോ?

20.നിങ്ങളുടെ പങ്കാളിയോട് വൈരാഗ്യം തോന്നുന്നുണ്ടോ?

Scroll to Top