Test For Social Anxiety Disorder

Test For Social Anxiety Disorder

ഒരു തെറാപ്പിസ്റ്റിൽ നിന്ന് സഹായം തേടേണ്ട ആളുകൾക്കിടയിൽ പൊതുവായുള്ള ജീവിതാനുഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ ഒരു ലിസ്റ്റ് ചുവടെയുണ്ട്. ദയവായി ഓരോ ചോദ്യവും ശ്രദ്ധാപൂർവം വായിക്കുക, ഈ ലക്ഷണങ്ങളോ വെല്ലുവിളികളോ നിങ്ങൾ അടുത്തിടെ എത്ര തവണ അനുഭവിച്ചിട്ടുണ്ടെന്ന് സൂചിപ്പിക്കുക. നിങ്ങളുടെ സ്കോർ നോക്കി ഒരു തെറാപ്പിസ്റ്റിനെ കാണണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

ഇതിലൂടെ നിങ്ങൾക്ക് ഒരു വിദഗ്ധന്റെ അടുത്തു ചികിത്സ തേടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പ്രയോജനപ്പെടുത്താം. ഈ ക്വിസ് ഒരു ഡയഗ്നോസ്റ്റിക് ഉപകരണമല്ല. യോഗ്യതയുള്ള മാനസികാരോഗ്യ വിദഗ്ധർക്ക് മാത്രമേ മാനസികാരോഗ്യ വൈകല്യങ്ങൾ തിരിച്ചറിയാൻ കഴിയൂ. മാനസികാരോഗ്യവുമായി  ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടുക.

സാമൂഹ്യ സാഹചര്യങ്ങളിൽ മറ്റുള്ളവർ നിങ്ങളെ സൂക്ഷ്മമായി പരിശോധിക്കപ്പെടുകയോ നിഷേധാത്മകമായി വിലയിരുത്തപ്പെടുകയോ ചെയ്യുമെന്ന് നിങ്ങൾ ഭയപ്പെടുന്നുണ്ടോ?

മറ്റുള്ളവരോട് ഇടപെടുമ്പോൾ ഭയവും ഉത്കണ്ടയും കാരണം ശ്രദ്ധകുറവോ മറവിയോ വരുന്നുണ്ടോ?

നിങ്ങളുടെ ബന്ധങ്ങളിൽ ജോലിസ്ഥലത്ത് സ്കൂളിൽ അല്ലെങ്കിൽ മറ്റുള്ളവരുമായി ഇടപെട്ട് പ്രവർത്തിക്കുമ്പോൾ ഭയം, ഉൽക്കണ്ട, മറ്റുള്ളവരെ ഒഴിവാക്കൽ എന്നിവ ഉണ്ടോ?

അപരിചിതനുമായി ഇടപെടാനോ സംസാരിക്കാനോ കടുത്ത ഭയം തോന്നുന്നുണ്ടോ?

നിങ്ങൾ ഉത്കണ്ഠരായി നിൽക്കുന്നത് മറ്റുള്ളവർ ശ്രദ്ധിക്കും എന്നുള്ള ഭയം ഉണ്ടോ?

നിങ്ങൾ സ്വയം ലജ്ജിക്കുകയോ മറ്റുള്ളവർ അപമാനിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്നുണ്ടോ?

മറ്റുള്ളവരുടെ മുന്നിൽ നിങ്ങൾക്ക് സംസാരിക്കാനോ ഇടപെടേണ്ട സാഹചര്യവും വരുമ്പോൾ bathroomൽ പോകാൻ തോന്നുന്നുണ്ടോ ?

സാമൂഹ്യമായ സാഹചര്യങ്ങളിൽ നിങ്ങൾക്ക് വെപ്രാളം വരുമ്പോൾ നിങ്ങളുടെ ശരീരം വിയർക്കുകയോ വിറക്കുകയോ ചെയ്യുന്നതിനെ ഓർത്ത് ഭയപ്പെടുന്നുണ്ടോ?

മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ശബ്ദത്തിൽ വിറയൽ വരുന്നുണ്ടോ?

വെപ്രാളം വരുമ്പോൾ സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വരുന്നുണ്ടോ?

നാണക്കേട് ഭയന്ന് കാര്യങ്ങൾ ചെയ്യുന്നതും ആളുകളോട് സംസാരിക്കുന്നതും ഒഴിവാക്കുന്നുണ്ടോ?

നിങ്ങൾ ശ്രദ്ധാകേന്ദ്രമായേക്കാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നുണ്ടോ?

കുട്ടികളെ സംബന്ധിച്ചിടത്തോളം മുതിർന്നവരും ആയോ സമപ്രായക്കാരുമായോ ഇടപെടുന്നതിനെക്കുറിച്ച് ഉള്ള ഉത്കണ്ഠ കാരണം കരച്ചിൽ കോപം മാതാപിതാക്കളോട് പറ്റിച്ചേർന്നു നിൽക്കുക, മറ്റുള്ളവരോട് സംസാരിക്കാൻ വിസമ്മതിക്കുക എന്ന സ്വഭാവ രീതികൾ കാണിക്കുന്നുണ്ടോ?

നിങ്ങൾക്ക് ആ സമയത്ത് വേഗത്തിലുള്ള ഹൃദയമിടിപ്പ്, തണുപ്പ് തോന്നുക , വയറുവേദന, ഓക്കാനം, തലവേദന, തലകറക്കം,ശ്വാസംമുട്ടൽ തോന്നാറുണ്ടോ?

മനസ്സ് ശൂന്യമായി പോയി എന്ന് തോന്നൽ ഉണ്ടോ?

പേശി മുറുക്കം വരുന്നുണ്ടോ?

തൊണ്ടയിലെ വായിലെ വെള്ളം വറ്റുന്നുണ്ടോ?

ചങ്കിൽ ഭാരമോ മുറുക്കമോ അനുഭവപ്പെടുന്നുണ്ടോ?

മറ്റുള്ളവരുടെ മുമ്പിൽ ഭക്ഷണം കഴിക്കുവാനോ പ്രവർത്തിക്കുവാനോ ബുദ്ധിമുട്ട് തോന്നാറുണ്ടോ?

മറ്റുള്ളവരുമായി ഇടപെടുമ്പോൾ വെപ്രാളം വരുകയും ശരീരം തളർന്നു പോകുന്നതായി തോന്നാറുണ്ടോ?

Scroll to Top