Postpartum Depression പ്രസവാനന്തര വിഷാദം

Postpartum Depression പ്രസവാനന്തര വിഷാദം

ഈ ചെറിയ ചോദ്യാവലി നിങ്ങൾക്ക് പ്രസവാനന്തര വിഷാദത്തി
ന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടോ എന്ന് തിരിച്ചറിയാൻ സഹായിക്കും. ഇത് ഒരു രോഗനിർണ്ണണ ഉപകരണമല്ല, ഒരു മാനസികാരോഗ്യ വിദഗ്ധന്റെ വിലയിരുത്തലിന് പകരമാകാനും ഉദ്ദേശിക്കുന്നില്ല. ഈ പരിശോധനയിൽ നിങ്ങൾക്ക് ഉയർന്ന സ്കോർ ലഭിക്കുകയാണെങ്കിൽ, വിലയിരുത്തലിനും ചികിത്സയ്ക്കും വേണ്ടി ഒരു ഡോക്ടറെയോ മാനസികാരോഗ്യ വിദഗ്ധനെയോ സമീപിക്കേണ്ടതാണ്.

നിർദ്ദേശങ്ങൾ: കഴിഞ്ഞ ആഴ്ചയിൽ നിങ്ങൾ എങ്ങനെ ആയിരുന്നു എന്നതാണ് ചോദ്യങ്ങൾ. ഓരോ ചോദ്യത്തിനും അതെ അല്ലെങ്കിൽ ഇല്ല എന്ന് മാത്രം മറുപടി നൽകുക.

ഇതിലൂടെ നിങ്ങൾക്ക് ഒരു വിദഗ്ധന്റെ അടുത്തു ചികിത്സ തേടണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ പ്രയോജനപ്പെടുത്താം. ഈ ക്വിസ് ഒരു ഡയഗ്നോസ്റ്റിക് ഉപകരണമല്ല. യോഗ്യതയുള്ള മാനസികാരോഗ്യ വിദഗ്ധർക്ക് മാത്രമേ മാനസികാരോഗ്യ വൈകല്യങ്ങൾ തിരിച്ചറിയാൻ കഴിയൂ.വിഷാദരോഗമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നുന്നുണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടുക.

അമിതമായ ദേഷ്യം, നിരാശ, അസ്വസ്ഥത, ആത്മവിശ്വസക്കുറവ്, ജീവിതത്തിൽ പ്രതീക്ഷ നഷ്ട്ടപെട്ട പോലെയൊക്കെ അനുഭവപ്പെടുന്നുണ്ടോ?

ദൈനംദിന കാര്യങ്ങളിലും ജോലിയിലുമൊക്കെ താൽപര്യക്കുറവോ അസംതൃപ്തിയോ അനുഭവപ്പെടുന്നുണ്ടോ?

ഉറക്കക്കുറവോ അമിതമായ ഉറക്കമോ ഉണ്ടോ?

ക്ഷീണം, ഉത്സാഹക്കുറവ്, ഒന്നും ചെയ്യാൻ താല്പര്യമില്ലാതെയിരിക്കുക, ഇതേപോലെ അനുഭവപ്പെടുന്നുണ്ടോ?

അമിതമായ വിശപ്പ് അല്ലെങ്കിൽ വിശപ്പിലായ്മ അനുഭവപ്പെടുന്നുണ്ടോ?

എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല, എല്ലായിടത്തും ഞാൻ പരാജയമാണ്, ഇതേപോലെയുള്ള ചിന്തകൾ നിങ്ങൾക്ക് തോന്നാറുണ്ടോ?

നിങ്ങളുടെ ദിനചര്യകൾ അതേപോലെ തുടരാൻ സാധിക്കുന്നുണ്ടോ?

പത്രം വായിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങി ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കുവാൻ സാധിക്കാറുണ്ടോ?

പൊതു ചടങ്ങുകൾ, കല്യാണം പോലെ കൂടുതൽ ആളുകളുമായി അടുത്ത് ഇടപഴകുന്ന സാഹചര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കാറുണ്ടോ?

എനിക്ക് ഈ ജീവിതം മടുത്തു ഇനി മരിക്കുന്നതാണ് നല്ലതു എന്ന് നിങ്ങൾ ചിന്തിക്കാറുണ്ടോ?

Scroll to Top